| Thursday, 24th May 2018, 2:16 pm

Video: തൂത്തുക്കുടി പ്രതിഷേധക്കാരെ അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്നും പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുക്കുടി: തൂത്തുക്കുടി സ്റ്റൈര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവരെ അര്‍ധരാത്രി വീട്ടില്‍ നിന്നും പൊലീസ് പിടിച്ചുവലിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തൂത്തുക്കുടി പീപ്പിള്‍ എന്ന ഫേസ്ബുക്ക് പേജ് അഡ്മിനായ മാരിയമ്മനാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്.

പ്രതിഷേധക്കാരെ കണ്ടെത്തുന്നതിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ സി.സി.സി.ടി ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് പൊലീസ് ഉപയോഗിക്കുകയായിരുന്നുവെന്നാണ് മാരിയപ്പന്‍ ആരോപിക്കുന്നത്.

“അണ്ണനഗര്‍ പോലുള്ള സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരിക്കും പ്രതിഷേധക്കാര്‍ എന്ന് അവര്‍ക്കറിയാം. സര്‍ക്കാര്‍ ഡാറ്റ ഉപയോഗിച്ച് അവരെ കണ്ടെത്താനും കഴിഞ്ഞു.” അദ്ദേഹം പറയുന്നു.

തൂത്തുക്കുടി വെടിവെപ്പിനു പിന്നില്‍ പൊലീസ് ഗൂഢാലോചനയെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. “പ്രതിഷേധം നയിച്ചവരെ ഉറക്കെ ശബ്ദിച്ചവരെ പൊലീസ് നോട്ടമിട്ടതുപോലെയാണ് തോന്നുന്നത്. വയറിനു മുകളിലായാണ് എല്ലാവരേയും ഷൂട്ട് ചെയ്തിരിക്കുന്നത് എന്നാണ് മെയ് 22ലെ റാലിയില്‍ പങ്കെടുക്കുന്ന ഗോഡ്‌വിന്‍ ജോസ് പറഞ്ഞത്.


Must Read:‘വിവരച്ചോര്‍ച്ച തടയാന്‍ സാധിച്ചില്ല’; യൂറോപ്യന്‍ പാര്‍ലമെന്റില്‍ മാപ്പപേക്ഷിച്ച് സുക്കര്‍ബര്‍ഗ്


“മുന്നും പിന്നും നോക്കാതെ ഷൂട്ട് ചെയ്ത അവസരങ്ങളുമുണ്ടായിട്ടുണ്ട്. അതേത്തുടര്‍ന്ന് ചിലരുടെ കാലുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പക്ഷേ അവിടെ പലതലവണ വെടിവെപ്പുണ്ടായിട്ടുണ്ട്. ചിലസമയത്ത് ഇരയെ അവര്‍ തെരഞ്ഞെടു പിടിക്കുംപോലെ തോന്നിയിട്ടുണ്ട്. തമിഴരശന്റെ കാര്യം ഉദാഹരണമാണ്. അദ്ദേഹം പ്രതിഷേധത്തില്‍ വളരെ ആക്ടീവായിരുന്നു. അദ്ദേഹം വെടിയേറ്റാണ് മരിച്ചത്. നിങ്ങള്‍ സംഘാടകരെ നോക്കി കൊലപ്പെടുത്തുമ്പോള്‍ പ്രതിഷേധത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.” എന്നും ഗോഡ്‌വിന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more