| Thursday, 28th June 2018, 12:05 pm

ബാബ രാംദേവിന്റേയും സദ്ഗുരുവിന്റേയും പ്രസ്താവനകള്‍ക്ക് ചെവികൊടുക്കില്ല തൂത്തുകുടി പ്ലാന്റ് സ്ഥിരമായ് പൂട്ടും; തമിഴ്‌നാട് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുകുടി: തൂത്തുകുടിയിലെ വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് സ്ഥിരമായി പൂട്ടിയെന്നും വിഷയത്തില്‍ ബാബ രാംദേവിന്റേയും സദ്ഗുരുവിന്റേയും പ്രസ്താവനകള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും തമിഴ്‌നാട് ഫിഷറീസ് മന്ത്രിയായ ജയകുമാര്‍.


ALSO READ: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് നരകകവാടത്തില്‍ നിന്ന്


തമിഴ്‌നാട് തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായി സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ് 22നും 23നുമാണ് തൂത്തുകുടി വെടിവെയ്പ്പ് നടന്നത്.

ബാബാ രാംദേവും സദ്ഗുരുവും പ്ലാന്റ് ഉടമകളെ അനുകൂലിച്ച് പ്രസ്താവനകള്‍ ട്വീറ്റ് ചെയ്തിരുന്നു. തൂത്തുകുടിയിലെ പ്രതിഷേധക്കാര്‍ അന്താരാഷ്ട്ര ഗൂഡാലോചനക്കാരുടെ പ്രേരണയിലാണ് സമരം ചെയ്തത് എന്നായിരുന്നു ബാബാ രാംദേവിന്റെ ട്വീറ്റ്. വ്യ്വസായ സ്ഥാപനങ്ങള്‍ വികസിത രാജ്യങ്ങളുടെ അമ്പലങ്ങള്‍ ആണെന്നും രാംദേവ് ട്വീറ്റിലൂടെ പറഞ്ഞു. വേദാന്ത കമ്പനികളുടെ ചെയര്‍മാന്‍ അനില്‍ അഗര്‍വാളിനെ ലണ്ടനില്‍ വെച്ച്കണ്ട ഉടനെയായിരുന്നു രാംദേവിന്റെ ട്വീറ്റ്.




ALSO READ: ജര്‍മ്മനിയെ ട്രോളി കണ്ണൂര്‍ കളക്ടര്‍; ആ ഫ്‌ലക്‌സുകള്‍ അങ്ങ് നീക്കം ചെയ്‌തേക്ക്


അനില്‍ അഗര്‍വാളിന്റേയും കുടുംബത്തിന്റേയും ഒപ്പമുള്ള ചിത്രം പങ്കുവെച്ച രാംദേവ്, രാജ്യത്ത് ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അനില്‍ അഗര്‍വാളിനെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും  പറഞ്ഞു.

രാജ്യത്ത് കോപ്പറിന് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടെന്നും അത് നാം സ്വയം ഉണ്ടാക്കിയില്ലെങ്കില്‍ ചൈനയില്‍ നിന്നും വാങ്ങേണ്ടി വരുമെന്നുമായിരുന്നു സദ്ഗുരുവിന്റെ ട്വീറ്റ്. ഒരു വലിയ ബിസിനസ് സ്ഥാപനത്തെ ഇല്ലാതാക്കുന്നത് സാമ്പത്തികമായ ആത്മഹത്യ ആയിരിക്കുമെന്നും സദ്ഗുരു പറഞ്ഞു.



എന്നാല്‍ ഈ രണ്ട് പ്രസ്ഥാവനകളേയും തങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് തമിഴ്‌നാട് മന്ത്രി ജയകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സ്റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല.

We use cookies to give you the best possible experience. Learn more