Advertisement
Entertainment news
ആ ഷൂവാണ് പൃഥ്വിരാജ് കാല് വലിച്ചു പോകുമ്പോൾ ക്ലോസിൽ കാണുന്നത്: സ്റ്റെഫി സേവ്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 01, 08:46 am
Monday, 1st April 2024, 2:16 pm

ആടുജീവിതം സിനിമ ചെയ്യുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ സമയത്ത് ബ്ലെസി ഒരു പേപ്പറിൽ വരച്ച ഷൂവാണ് താൻ ഉണ്ടാക്കിയതെന്ന് സെഫി പറഞ്ഞു. ആ ഷൂവാണ് ട്രെയ്ലറിൽ പൃഥ്വിരാജ് കാല് വലിച്ചു പോകുമ്പോഴുള്ള ക്ലോസിൽ കാണുന്നതെന്നും സ്റ്റെഫി കൂട്ടിച്ചേർത്തു.

ഈ ഷൂ മരുഭൂമിയിലൂടെ നടക്കുമ്പോൾ തേയ്യുന്നതും നാട്ടിൽ നടക്കുമ്പോൾ തേയ്യുന്നതും രണ്ട് രീതിയിലാണെന്നും അത്തരം മാറ്റങ്ങൾ കൊണ്ട് വരുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും സ്റ്റെഫി സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘പ്രീപ്രൊഡക്ഷൻ ടൈമിൽ ഒരു പേപ്പറിൽ ബ്ലെസി സാർ ഒരു ഷൂ ഇങ്ങനെ വരച്ചിട്ട് ഇതാണ് എൻ്റെ നജീബിന്റെ ഷൂ എന്ന് പറഞ്ഞു. അതിലെ എല്ലാ ഷൂവും ഹാൻഡ് മെയ്ഡ് ആണ്. ആ ഷൂവാണ് ട്രെയിലറിയിൽ കണ്ടിട്ടുള്ള പൃഥ്വിരാജ് കാല് വലിച്ചു പോകുമ്പോഴുള്ള ക്ലോസിൽ കാണുന്നത്. സാർ അന്ന് പേപ്പറിൽ വരച്ചു തന്ന ഷൂ ആണത്.

സാറിന്റെ ഉള്ളിൽ അതെല്ലാം ഉണ്ടായിരുന്നു. ഇങ്ങനത്തെ രണ്ട് ഡീറ്റൈലിങ് ഉള്ള, ഇവിടെ ഇങ്ങനെ ചെറിയൊരു ഡിസൈനുള്ള ഷൂ എന്നുള്ളത് അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അത് നമ്മൾ ചെയ്തു. ഈ ഷൂ മരുഭൂമിയിലൂടെ നടക്കുമ്പോൾ തേയ്യുന്നതും നമ്മുടെ നാട്ടിൽ നടക്കുമ്പോൾ തേയ്യുന്നതും രണ്ട് രീതിയിലാണ്. അത്തരം മാറ്റങ്ങൾ എങ്ങനെ കൊണ്ടുവരാം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ചലഞ്ച്,’ സ്റ്റെഫി സേവ്യർ പറഞ്ഞു.

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

 

Content Highlight: Stephy zaviour says that blesy draw a shoe’s picture for aadujeevitham