ആടുജീവിതത്തിന്റെ റിസർച്ചിന്റെ ഹെഡ്മാസ്റ്റർ ബ്ലെസി സാർ; അദ്ദേഹമാണത് പറഞ്ഞുതന്നത്: സ്റ്റെഫി സേവ്യർ
Film News
ആടുജീവിതത്തിന്റെ റിസർച്ചിന്റെ ഹെഡ്മാസ്റ്റർ ബ്ലെസി സാർ; അദ്ദേഹമാണത് പറഞ്ഞുതന്നത്: സ്റ്റെഫി സേവ്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th March 2024, 6:39 pm

ആടുജീവിതം സിനിമയ്ക്ക് വേണ്ടിയുള്ള റിസേർച്ചിൽ ബ്ലെസി തന്നെ സഹായിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ. ആടുജീവിതത്തിന്റെ റിസർച്ചിന്റെ ഹെഡ്മാസ്റ്റർ ബ്ലെസിയാണെന്ന് അദ്ദേഹം കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരുമെന്നും സ്റ്റെഫി പറയുന്നുണ്ട്.

ചിത്രത്തിലെ കഥാപാത്രം എന്താണെന്ന് ബ്ലെസി കൃത്യമായി പറഞ്ഞുതരുമെന്നും നാട്ടിലെ സീൻ എടുക്കുമ്പോൾ ആവശ്യമായ സോഴ്സുകൾ എടുത്ത് തന്നിരുന്നെന്നും സ്റ്റെഫി കൂട്ടിച്ചേർത്തു. ബെന്യാമിൻ എഴുതിവെച്ചിട്ടുള്ള കഥാപാത്രങ്ങൾ ബ്ലെസിയുടെ മനസിലുണ്ടെന്നും അത് തങ്ങൾക്ക് പകർന്നു തരുമെന്നും സ്റ്റെഫി മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.

‘ആടുജീവിതത്തിന്റെ റിസർച്ചിന്റെ ഹെഡ്മാസ്റ്റർ ബ്ലെസി സാർ ആണ്. സാർ കൃത്യമായിട്ട് പറഞ്ഞുതരും. കഥാപാത്രം എന്താണ് എങ്ങനെയാണ് എന്നൊക്കെ സാർ പറഞ്ഞുതരും. നാട്ടിലെ പോഷനെടുക്കുകയാണെങ്കിൽ അന്നത്തെ അവൈലബിൾ ആയിട്ടുള്ള എല്ലാ റിസോർസേർസ് എടുത്തുതന്നു.

വെഡിങ് ആൽബങ്ങൾ ആവട്ടെ, അവിടെ ഉള്ളവർ ആവട്ടെ, അവരുടെ ചുറ്റുപാടുള്ളത് എങ്ങനെയാണെന്നുള്ളതിന്റെ റഫറൻസ് എടുത്തു. ജോർദാനിലെ ഷൂട്ട് ചെയ്യുമ്പോഴാണ് നജീബ് ആ കാലത്ത് ജീവിച്ചത് എങ്ങനെയാണെന്ന് മനസിലാവുന്നത്. നമ്മൾ നജീബ് മരുഭൂമിയിൽ ഉള്ള ഫോട്ടോ കണ്ടിട്ടില്ല.

നജീബ് എങ്ങനെയായിരുന്നു മരുഭൂമിയിൽ എന്ന് നമുക്കറിയില്ല. നജീബ് അല്ലാത്ത മറ്റു കഥാപാത്രങ്ങൾ ആകട്ടെ ഒന്നും എങ്ങനെയാണെന്ന് അറിയില്ല. ബെന്യാമിൻ ചേട്ടന് എഴുതിവെച്ചിട്ടുള്ള കഥാപാത്രങ്ങൾ ബ്ലെസി സാറിന്റെ മനസിലുണ്ട്, അത് നമുക്ക് പകർന്നു തരുന്നു. അതിലുപരി നമുക്ക് ഫ്രീഡം തരുന്നു,’ സ്റ്റെഫി സേവ്യർ പറഞ്ഞു.

സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിന്ന സിനിമയാണ് ആടുജീവിതം. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.

ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ഇത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2008ലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ 2018ലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്

Content Highlight: Stephy zaviour about blessy’s involvement in aadujevitham movie’s costume