| Sunday, 18th June 2023, 9:32 pm

ആടുജീവിതം നിങ്ങൾ കണ്ടതൊന്നുമല്ല സംഭവം, കാണാൻ പോകുന്നതേയുള്ളു: സ്റ്റെഫി സേവ്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവൽ വായിച്ച് കണ്ണ് നിറയാത്ത മലയാളികളും പ്രവാസികളുമില്ല. അതുകൊണ്ടുതന്നെ നോവൽ സിനിമയാക്കാൻ പോകുന്നു എന്ന വാർത്ത വന്നതുമുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിനായി വസ്ത്രാലങ്കാരം നിർവഹിച്ച സംവിധായികയും സ്റ്റൈലിസ്റ്റുമായ സ്റ്റെഫി സേവ്യർ തന്റെ ആടുജീവിതം ഷൂട്ടിങ് ഓർമകൾ പങ്കുവെക്കുകയാണ്.

കഴിഞ്ഞ ആറ് വര്ഷമായിട്ട് താൻ ആടുജീവിതത്തിനായി വർക്ക് ചെയ്യുകയാണെന്ന് സ്റ്റെഫി പറഞ്ഞു. സിനിമക്കായി കേരളത്തിന് അകത്തും ഇന്ത്യയിലെ തന്നെ പല ഇടങ്ങളിലും പോയി വസ്ത്രങ്ങൾ വാങ്ങിക്കേണ്ടി വന്നെന്നും സ്റ്റെഫി പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റെഫി.

‘ഞാൻ സിനിമയിലേക്ക് വന്നിട്ട് എട്ട് വർഷം ആകുന്നു. കഴിഞ്ഞ ആറ് വർഷമായിട്ട് ഞാൻ ആടുജീവിതത്തിൽ വർക്ക്‌ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇമോഷണലി ഈ ചിത്രവുമായി ഒത്തിരി അടുത്താണ് നിൽക്കുന്നത്.

എനിക്ക് അസിസ്റ്റൻസ് രണ്ടുമൂന്ന് പേരുണ്ട്. എന്റെ സിനിമയിൽ (മധുര മനോഹര മോഹം) ഇൻഡിപെൻഡന്റ് കോസ്റ്റ്യൂം ഡിസൈനർ ആയി വർക്ക് ചെയ്ത സനൂജ് മാളിയേക്കൽ, സുൽഫിക്കർ, റാഫി എന്നിവരെക്കുറിച്ച് പറയാതെ വയ്യ. ആടുജീവിതത്തിന്റെ മരുഭൂമിയിലെ ഷൂട്ടിങ് കാലത്ത് ഞാൻ കുറച്ചു ദിവസം മാത്രമാണ് അവിടെ പോയി നിന്നിട്ടുള്ളൂ. എന്റെ കൂടെ ഇത്രയും ക്രീയേറ്റീവ് ആയി ആറ് വർഷത്തോളം നിന്നു. അതായത് ആടുജീവിതം കംപ്ലീറ്റ് ആകുന്നതുവരെ അവർ എന്റെ കൂടെ ഉണ്ടായിരുന്നു,’ സ്റ്റെഫി പറഞ്ഞു.

ചിത്രത്തിനുവേണ്ടി കോസ്റ്റ്യൂം വാങ്ങുന്നതിനായി ഒരുപാട് സ്ഥലങ്ങളിൽ പോകേണ്ടി വന്നിട്ടുണ്ടെന്നും കേരളത്തിന് പുറത്തുനിന്നും ദുബായിൽ നിന്നുമൊക്കെ വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ടെന്നും സ്റ്റെഫി പറഞ്ഞു.

‘കോസ്റ്റ്യൂമുകൾ വാങ്ങുന്നതിനായി ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ചില നാടൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ എനിക്ക് തിരുവല്ലയിൽ പോകേണ്ടി വന്നിട്ടുണ്ട്. പഴയ പോളിസ്റ്റർ വസ്ത്രങ്ങൾ തിരക്കി പാലക്കാട് പോകേണ്ടി വന്നു. കേരളത്തിന് പുറത്ത് ചെന്നൈ, ബെംഗളൂരു, പിന്നെ സൗദിയിൽ നിന്ന് വസ്ത്രങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

പൃഥ്വിരാജിന് ഡ്രസ്സ് ഒക്കെ വളരെ ലൂസ് ആയിരുന്നു. നിങ്ങൾ കണ്ടതൊന്നുമല്ല സംഭവം, കാണാൻ പോകുന്നതേയുള്ളു,’ സ്റ്റെഫി പറഞ്ഞു.

Content Highlights: Stephy Xavier on Aadujeevitham

We use cookies to give you the best possible experience. Learn more