| Friday, 5th May 2017, 8:26 am

'ഭൂമിയുടെ ആയുസ് ഒരു നൂറ്റാണ്ട് കൂടി മാത്രം'; വാസയോഗ്യമായ മറ്രൊരു ഗ്രഹത്തിലേക്ക് മാറാന്‍ നേരമായെന്നും സ്റ്റീഫന്‍ ഹോക്കിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഭൂമിയുടെ ചരമഗീതത്തിന് അടിവരയിട്ട് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. ഏറിപ്പോയാല്‍ ഇനിയൊരു നൂറ് വര്‍ഷം കൂടി മാത്രമേ ഭൂമിയ്ക്ക് ആയുസ് ഉണ്ടാകൂവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ബി.ബി.സി പുറത്തിറക്കിയ ഡോക്യൂമെന്ററിയിസാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുന്‍പും സമാനമായ മുന്നറിയിപ്പുകള്‍ സ്റ്റീഫന്‍ ഹോക്കിംഗ് നല്‍കിയിട്ടുണ്ട്.

ജനസംഖ്യാ വര്‍ധനവ്, കാലാവസ്ഥാ വ്യതിയാനം, കൃത്രിമ ബുദ്ധി, ആണവായുധങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് ഭൂമിയുടെ അന്ത്യം കുറിയ്ക്കുകയെന്നാണ് ഹോക്കിംഗ് പറയുന്നത്. എന്നാല്‍ വാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടുപിടിച്ച് കോളനി സ്ഥാപിച്ചാല്‍ അതിജീവനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: പൊലീസ് സ്റ്റേഷനില്‍ നിന്ന് 9 ലക്ഷം ലിറ്റര്‍ മദ്യം കാണാതെയായി; എലികള്‍ കുടിച്ച് തീര്‍ത്തതെന്ന് വിശദീകരണം


ഇത് സാധ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികമുന്നേറ്റം നമ്മള്‍ നേടും. വരും നൂറ്റാണ്ടില്‍ ചരത്രത്തില്‍ ഇന്ന് വരെ ഉണ്ടാകാത്ത തരത്തിലുള്ള അപകടങ്ങളാണ് വരാനിരിക്കുന്നതെന്നും സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു.

അടുത്ത പത്ത് വര്‍ഷത്തോടെ ഭൂമിക്ക് പുറത്ത് മനുഷ്യവാസം സാധ്യമായ ഗ്രഹം കണ്ടെത്തുമെന്ന് അവകാശവാദവുമായി സ്‌പേസ് എക്‌സ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഹോക്കിംഗിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ചില ശാസ്ത്രജ്ഞരും രംഗത്തെത്തി.

ഭൂമിയേക്കാള്‍ വാസയോഗ്യമാണ് ചൊവ്വയും, ചന്ദ്രനും എന്നൊക്കെ ധരിക്കുന്നത് തെറ്റാണെന്ന് ഇവര്‍ പറയുന്നു. ഹോക്കിംഗ്‌സ് ഒരുവട്ടം കൂടി ആലോചിച്ച് ഇത്തരം കാര്യങ്ങള്‍ പറയണമെന്നും ഇവര്‍ പറയുന്നു. ബി.ബി.സി തയ്യാറാക്കിയ ഡ്യോക്കുമെന്ററിയില്‍ എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ പിണഞ്ഞിരിക്കാനുള്ള സാദ്ധ്യതയും ഇവര്‍ ഉയര്‍ത്തുന്നു.

We use cookies to give you the best possible experience. Learn more