ലോക പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വെന്റിലേറ്റര്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിക്ക് നല്‍കി കുടുംബാംഗങ്ങള്‍. നാഡീസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് 2018ലാണ് ഹോക്കിങ്‌സ് മരണമടഞ്ഞത്.
ഹോക്കിങ്‌സിന്റെ മകള്‍ ലൂസിയാണ് വെന്റിലേറ്റര്‍ ആശുപത്രിക്ക് കൈമാറുമെന്ന് അറിയിച്ചത്. ഹോക്കിങ്‌സിനെ ചികിത്സിച്ചിരുന്ന കേംബ്രിഡ്ജിലെ റോയല്‍ ആശുപത്രിക്കാണ് വെന്റിലേറ്റര്‍ നല്‍കുന്നത്.
തന്റെ പിതാവിനെ ജീവിതാവസാനം വരെ ചികിത്സിച്ചത് റോയല്‍ ആശുപത്രിയാണെന്നും ഇപ്പോഴവര്‍ക്ക് വെന്റിലേറ്ററാണ് ആവശ്യമെന്ന് വ്യക്തമായതോടെയാണ് തീരുമാനമെടുത്തതെന്ന് ലൂസി പറഞ്ഞു.
ഹോക്കിങ്‌സിന്റെ മരണ ശേഷം വീല്‍ചെയര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രിക്ക് കൈമാറിയിരുന്നെങ്കിലും വെന്റിലേറ്റര്‍ താന്‍ തന്നെ സൂക്ഷിക്കുകയായിരുന്നെന്നും ലൂസി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.