ഇസ്രഈല്‍ ബഹിഷ്‌കരണത്തെ പിന്തുണച്ച് സ്റ്റീഫന്‍ ഹോക്കിങ്
Daily News
ഇസ്രഈല്‍ ബഹിഷ്‌കരണത്തെ പിന്തുണച്ച് സ്റ്റീഫന്‍ ഹോക്കിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2014, 10:52 am

[]ലണ്ടന്‍:ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ അക്കാദമിക് തലത്തില്‍ ഇസ്രയേലിനെ ബഹിഷ്‌ക്കരിച്ച് സ്റ്റീഫന്‍ ഹോക്കിങ്.

ജെറുസലേമില്‍ നടക്കാനിരുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലായെന്ന് ഭൗതിക ശാസ്ത്രജ്ഞനും കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയിലെ മുന്‍ഗണിത ശാസ്ത്രജ്ഞനുമായ ഹോക്കിങ് അറിയിച്ചു.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്ന് ഹോക്കിങ് ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍  താന്‍ തീരുമാനം മാറ്റിയതായി ഹോക്കിങ് പിന്നീട്
ഇസ്രഈല്‍ പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു.

ഇസ്രഈല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സില്‍ ലോക നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.  കോണ്‍ഫറന്‍സില്‍ ഷിമോണ്‍ പെരസയുടെ 94-ാം പിറന്നാളോഘഷവും നടക്കുന്നുണ്ട്.

ഫലസ്തീന്‍ യൂണിവേഴ്‌സിറ്റികളുടെ ചുമതലയുള്ള ബ്രീട്ടീഷ് കമ്മിറ്റിയാണ് ഹോക്കിങിന്റെ അനുവാദത്തോടെ ഇസ്രഈല്‍ ബഹിഷ്‌ക്കരണം പ്രസിദ്ധപ്പെടുത്തിയത്.

ഫലസ്തീനിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി ലഭിച്ച വിവരമനുസരിച്ച് ഹോക്കിങ് സ്വയമെടുത്ത തീരുമാനമാണിത്.

കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്പിലെ “Union of Ireland became the first lectures” എന്ന സംഘടനയിലെ അധ്യപകര്‍ അക്കാദമിക് തലത്തില്‍ ഇസ്രഈല്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിക്കൊണ്ട് രംഗത്ത് വന്നിരുന്നു.    അസോസിയേഷന്‍ ഓഫ് ഏഷ്യന്‍ അമേരിക്കന്‍ സ്റ്റഡീസും ഇസ്രഈല്‍ ബഹിഷ്‌കരണത്തെ പിന്തുണച്ചിരുന്നു.  ഇത്തരം ക്യാമ്പയിനുകള്‍ക്ക് കരുത്തു പകരുന്നതാണ് ഹോക്കിങിന്റെ തീരുമാനം.

2009ല്‍ ഇസ്രഈല്‍ നടത്തിയ ഗാസ കൂട്ടക്കുരുതിയെ തുടര്‍ന്ന് ഇസ്രഈലിനെതിരെ ഹോക്കിങ് കടുത്ത നിലപാടെടുത്തിരുന്നു. മുമ്പ് നാലു തവണ ഹോക്കിങ് ഇസ്രഈല്‍ സന്ദര്‍ശനം നടത്തി ഇസ്രഈല്‍, ഫലസ്തീന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.