| Monday, 29th June 2020, 3:02 pm

'അവര്‍ പുറത്താക്കിയാലും ഞങ്ങള്‍ പോകില്ല'; ജോസ് പക്ഷത്തെ പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് സ്റ്റീഫന്‍ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാലും തങ്ങള്‍ പുറത്തു പോവില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ സ്റ്റീഫന്‍ ജോര്‍ജ്. ജോസ് പക്ഷത്തിനെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉച്ചകഴിഞ്ഞ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇത് പ്രൈവറ്റ് കമ്പനിയൊന്നുമല്ലല്ലോ എന്നും പാര്‍ട്ടികളുടെ കൂട്ടായ്മയല്ലേ എന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് പുറത്തായെന്ന് പറയാന്‍ എന്തെങ്കിലും രേഖയുണ്ടോ എന്നും സ്റ്റീഫന്‍ ജോര്‍ജ് ജോര്‍ജ് ചോദിച്ചു.

ഞങ്ങളില്ലാതെ യോഗം ചേര്‍ന്നിട്ട് ഏത് യു.ഡി.എഫ് യോഗം ചേര്‍ന്നെന്നാണ് ഇവര്‍ പറയുന്നതെന്നും തങ്ങള്‍ പാര്‍ട്ടിയില്‍ തുടരുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

‘ഒരു പാര്‍ട്ടി എന്ന നിലയില്‍ ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അത് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അവര് പുറത്താക്കിയാലും ഞങ്ങള്‍ ഈ മുന്നണിയില്‍ തുടരും,’ അദ്ദേഹം പറഞ്ഞു.

കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നതുമായി ബന്ധപ്പെട്ട് ജോസഫ്-ജോസഫ് പക്ഷത്തില്‍ തര്‍ക്കം തുടര്‍ന്ന് വരികയായിരുന്നു. നേരത്തെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആണ് കേരള കോണ്‍ഗ്രസ് എമ്മിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിക്കാത്ത സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്ന് കണ്‍വീനര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more