കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈ കോടതി വിധിക്കുമേൽ സുപ്രീം കോടതിയുടെ സ്റ്റേ
Kerala News
കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈ കോടതി വിധിക്കുമേൽ സുപ്രീം കോടതിയുടെ സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 6:35 pm

ന്യൂഡൽഹി: കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധിക്ക് സുപ്രീകോടതി സ്റ്റേ. ഹൈകോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീലിൽ തീരുമാനം വരുന്നത് വരെയാണ് സ്റ്റേ അനുവദിച്ചത്. അടുത്ത വർഷം ജനുവരിയിലാകും ഷാജിയുടെ ഹർജി പരിഗണിക്കുക. അതുവരെ ഷാജി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും.

പക്ഷെ നിയമസഭയിലെ വോട്ടെടുപ്പുകളിൽ ഷാജിക്ക് പങ്കെടുക്കാൻ സാധിക്കില്ല. നാളെ നിയമസഭയിലെത്തുമെന്ന് ഷാജി അറിയിച്ചിട്ടുണ്ട്. കെ.എം ഷാജി നിയമസഭാംഗം അല്ലെന്നു പ്രസ്താവിച്ച് നിയമസഭാ സെക്രട്ടറി ഇന്നലെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.

Also Read എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചു പ്രതികരിച്ചത് ബി.ജെ.പി മാത്രം: സഭയില്‍ ബി.ജെ.പി യോടൊപ്പമെന്ന് പി.സി.ജോര്‍ജ്

പ്രചാരണക്കുറിപ്പുകളിലൂടെ മ​ത​വി​കാ​രം ഉണർത്തിവിട്ടും എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക്കു അ​പ​കീ​ർ​ത്തി വരുത്തിവെച്ചും ക്ര​മ​ക്കേ​ട്​ നടത്തിയെന്ന് കാണിച്ചാണ് കെ.​എം. ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കിയത്. ത​ന്നെ വി​ജ​യി​യാ​യി കണക്കാക്കണമെന്നുള്ള എ​തി​ർ സ്ഥാനാ​ർ​ഥി​യും ഹ​ർജി​ക്കാ​ര​നു​മാ​യ സി.​പി.​എ​മ്മി​ന്റെ എം.​വി. നി​കേ​ഷ്​​കു​മാ​റി​ന്‍റെ ആ​വ​ശ്യം കോടതി തള്ളിയിരുന്നു.

Also Read സന്നിധാനത്ത് പ്രതിഷേധം നടത്തരുത്, നിരോധനാജ്ഞ നിലനില്‍ക്കും: ഹൈക്കോടതി

മ​ത​സ്​​പ​ർ​ധ അ​ഴി​ച്ചു​വി​ടു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് കെ.​എം.ഷാ​ജി 2016ലെ ​തെര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​തെ​ന്നും ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ല​ഘു​ലേ​ഖ​ക​ൾ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്​​തെ​ന്നു​മാ​യി​രു​ന്നു നി​കേ​ഷ്​​കു​മാറിന്റെ വാദം.ഹ​ർ​ജി​ക്കാ​ര​ന്​ കോ​ടതി​ച്ചെ​ല​വാ​യി 50,000 രൂ​പ ഷാ​ജി ന​ൽ​ക​ണ​മെ​ന്നും കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന്, അ​പ്പീ​ൽ ന​ൽ​കാ​ൻ സ​മ​യം ന​ൽ​കാനായിഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ ഹൈകോടതി ബെ​ഞ്ച്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ നീട്ടിവെക്കുകയും ചെയ്തു.