| Saturday, 4th April 2020, 10:54 am

'വീട്ടില്‍ തുടരൂ, ജീവന്‍ രക്ഷിക്കൂ'; സുരക്ഷാ മുന്‍കരുതലുകളുമായി ഗൂഗിളിന്റെ പുതിയ ഡൂഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 നെതിരെ അവബോധവുമായി ഗൂഗിള്‍. ‘ വീട്ടില്‍ തന്നെ തുടരുക, ജീവന്‍ രക്ഷിക്കൂ’ (‘stay home ,staysafe ‘ )എന്ന ടാഗ് ലൈനോടെയാണ് കൊവിഡ് 19 പകരുന്നത് തടയാനായുള്ള പ്രതിരോധ മുന്‍കരുതലുകള്‍ പങ്കുവെച്ച് പുതിയ ഡൂഡില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ എന്ന വാക്കിന്റെ അക്ഷരങ്ങള്‍ ആനിമേറ്റ് ചെയ്ത് വായിക്കുന്നതായും, പാട്ടുപാടുന്നതായും വര്‍ക് ഔട്ട് ചെയ്യുന്നതായും തുടങ്ങി വീട്ടിലിരിക്കുന്ന സമയത്ത് വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതായാണ്  ഹോം പേജിലെ വര്‍ണാഭമായ ഡൂഡിള്‍ ഒരുക്കിയിരിക്കുന്നത്.

‘stay home ,staysafe ‘ എന്ന ഡൂഡില്‍ ക്ലിക്ക് ചെയ്താല്‍ വീട്ടില്‍ തന്നെ തുടരുക, അകലം പാലിക്കുക, ഇടയ്ക്കിടെ കൈകള്‍ കഴുകുക തുടങ്ങി കൊവിഡ് 19 മായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പങ്കുവെക്കുന്നുണ്ട്.

ഡൂഡില്‍ സ്‌ക്രോള്‍ ചെയ്ത് കഴിഞ്ഞാല്‍ ലോകാരോഗ്യ സംഘടനയുടെതടക്കമുള്ള സുരക്ഷ നിര്‍ദ്ദേശങ്ങളുടെ ലിങ്കുകളിലേക്ക് ഉപയോക്താവിന് എത്താന്‍ കഴിയും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more