| Tuesday, 2nd January 2018, 4:00 pm

കോള്‍പ്പാടം അഴിമതി; ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയുടെ ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരി കുംഭക്കോണക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.ബി.ഐ അന്വേഷണത്തില്‍ പ്രതിയാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്നുവര്‍ഷം തടവിന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനോടൊപ്പം 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 16 നാണ് കോഡയ്ക്ക മൂന്ന് വര്‍ഷം തടവ് വിധിച്ച് പ്രത്യേക സിബിഐ കോടതി വിധി വന്നത്. കോഡയോടൊപ്പം അഴിമതിയില്‍ പങ്കാളികളായ കോള്‍ സെക്രട്ടറി എച്ച്.സി.ഗുപ്ത, ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു എന്നിവരെയും കോടതി മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു

രാജഹര്‍ ജില്ലയിലെ കല്‍ക്കരി പാടവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില്‍ മുഖ്യമന്ത്രിയായ മധു കോഡയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യകമ്പനിക്ക് കല്‍ക്കരി ഖനനത്തിനുള്ള ലൈസന്‍സ് നല്‍കാന്‍ കൂട്ടുനിന്നുവെന്നാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കേസ്.

We use cookies to give you the best possible experience. Learn more