” മത്സരത്തിന് മുമ്പ് അസ്ഹറുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ക്രീസില്‍ ഏറെ നേരം നില്‍ക്കുന്നതിനെ കുറിച്ചും ഇംഗ്ലണ്ടിനെതിരെ അസ്ഹറുദ്ദീന്റെ ബാറ്റിംഗ് അനുഭവങ്ങളെ കുറിച്ചുമെല്ലാമായിരുന്നു എനിക്ക് അറിയേണ്ടത്. അദ്ദേഹം എന്നെ ഏറെ സഹായിച്ചു, അവസാനമില്ലാതെ ബാറ്റ് ചെയ്യുന്നതിന് അസ്ഹറിന്റെ ഉപദേശം ഏറെ ഉപകാരപ്പെട്ടു, അസ്ഹറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു” യൂനുസ് ഖാന്‍ മത്സരശേഷം കമന്റേറ്ററായ മൈക്കല്‍ ആതര്‍ട്ടണോട് പറഞ്ഞു.
യൂനുസ് ഖാന്‍ നല്ല സുഹൃത്താണെന്നും ദുബൈയില്‍ ഇടക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
യൂനുസ് ഖാന്റെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റില്‍ പാകിസ്ഥാന്‍ ജയിച്ചിരുന്നു. 4 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചിരുന്നു.
മത്സരത്തില്‍ യൂനസ് ഖാന്‍ 218 റണ്‍സാണ് എടുത്തത്. 451 മിനിറ്റ് ക്രീസില്‍ നിന്ന താരം 308 പന്തുകള്‍ നേരിട്ട് 31 ഫോറും നാല് സിക്‌സും നേടിയാണ് തന്റെ ഇരട്ട ശതകം കുറിച്ചത്.