national news
ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 19, 03:36 pm
Friday, 19th August 2022, 9:06 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ആര്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്ത നിലയില്‍. റിഖിപൂര്‍വയിലെ ഹര്‍ഗാവിലാണ് സംഭവം. അംബേദ്കറിന്റെ തകര്‍ന്ന നിലയിലുള്ള പ്രതിമ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയോടെയാണെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ കുറ്റകൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ടിരിക്കാം എന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സമാന രീതീയില്‍ സമീപകാലത്തും ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതികമകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. 2021 ജൂണില്‍ സമാന രീതിയില്‍ അജ്ഞാത സംഘം അംബേദ്കര്‍ പ്രതിമ തകര്‍ത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേ വര്‍ഷം നവംബറിലും അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Content Highlights: Statuse of Ambedkar found vandalised in UP