യു.പിയില്‍ ഇടത്തിന് എത്രത്തോളം ഇടമുണ്ട്? കണക്കുകള്‍ ഇങ്ങനെ
national news
യു.പിയില്‍ ഇടത്തിന് എത്രത്തോളം ഇടമുണ്ട്? കണക്കുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2022, 4:22 pm

ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ ബി.ജെ.പി രണ്ടാം വട്ടവും അധികാരത്തില്‍ ഏറിയിരിക്കുകയാണ്.

37 വര്‍ഷത്തിന് ശേഷമാണ് യു.പിയില്‍ ബി.ജെ.പിക്ക് തുടര്‍ ഭരണം ലഭിക്കുന്നത്. 42 ശതമാനത്തോളം വോട്ട് വിഹിതമാണ് ബി.ജെ.പി നേടിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 25,566,645 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നേടിയത്.2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.67 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം.

ബി.ജെ.പി തരംഗത്തിനിടയില്‍ ഇടതുപക്ഷത്തിന് ഒരുതരത്തിലുമുള്ള സ്വാധീനം ചെലത്താന്‍ പറ്റിയിട്ടില്ല.
സി.പി.ഐ.എമ്മും സി.പി.ഐയും സി.പി.ഐ.എം എല്ലും ഒരു ശതമാനം വോട്ട് വിഹിതം പോലും നേടാനാവാത്ത അവസ്ഥയിലേക്കാണ് എത്തിയത്.

0.07 ശതമാനം വോട്ട് വിഹിതമാണ് സി.പി.ഐക്ക് നേടാനായത്. സി.പി.ഐ.എമ്മിനെക്കാളും സി.പി.ഐ.എം എല്ലിനെക്കാളും കൂടുതല്‍ സീറ്റുകളില്‍ സി.പി.ഐ മത്സരിച്ചിരുന്നു. സി.പി.ഐ.എമ്മിന് 0.01 ശതമാനം വോട്ട് വിഹിതം മാത്രമാണ് ലഭിച്ചത്. അതായത് യു.പിയില്‍ ഇടത്തിന് ഒരു ഇടം നേടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, 32 ശതമാനത്തോളമാണ് രണ്ടാം സ്ഥാനത്തുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം.

 

Content Highlights: status of left parties in Up,