വെബ് സീരീസുകളെയും ടി.വി. സീരീസുകളെയും പ്രേമിക്കുന്ന ആര്‍ക്കും ഒരിക്കലും മറക്കാനാകാത്ത പേരുകളാണ് വാള്‍ട്ടര്‍ വൈറ്റും, ജെസി പിങ്ക്മാനും. 2008 മുതല്‍ 2013 വരെ വിന്‍ഡ് ഗില്ലിഗന്റെ സംവിധാനത്തില്‍ എത്തിയ ബ്രേക്കിങ് ബാഡ് എന്ന ടി.വി. സീരീസിലെ കഥാപാത്രങ്ങളാണ് ഇരുവരും.
ഐക്കോണിക്ക് കഥാപാത്രങ്ങളുടെ പ്രതിമ പണിതിരിക്കുകയാണ് പ്രശസ്ത ശില്‍പിയായ ട്രെവര്‍ ഗ്രോവ്. അല്‍ബുക്കര്‍ക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വാള്‍ട്ടറിന്റെയും ജെസ്സിയുടെ വെങ്കല പ്രതിമ കാണാന്‍ സാധിക്കുക. ബ്രേക്കിങ് ബാഡ് കഥ നടക്കുന്നതും അല്‍ബുക്കര്‍കില്‍ തന്നെയാണ്.
ഒരുപാട് ആരാധകരുള്ള ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ബ്രയാന്‍ ക്രാന്‍സ്റ്റണും, ആരോണ്‍ പോളുമായിരുന്നു. കാന്‍സര്‍ ചികിത്സിക്കാന്‍ മെത്തോഫിന്‍ കുക്ക് ചെയ്യാനൊരുങ്ങുന്ന കെമിസ്റ്റായ വാള്‍ട്ടറിനെ ബ്രയാന്‍ അവതരിച്ചിപ്പോള്‍. അയാളുടെ സഹായിയായ ജെസ്സിയെ ആരോണ്‍ അവതരിപ്പിക്കുയായിരുന്നു.
500 പൗണ്ടോളം ഭാരം വരുന്ന പ്രതിമ പ്രകാശനത്തിന് ഇരുവരും എത്തിച്ചേര്‍ന്നിരുന്നു. നിങ്ങളെയെല്ലാവരെയും മിസ് ചെയ്തിരുന്നു എന്നാണ് പ്രകാശനത്തിനെത്തിയ ആരോണ്‍ പറഞ്ഞത്. ബ്രേക്കിങ് ബാഡിനായി ഓഡീഷന്‍ നടത്തിയതാണ് തന്റെ ജീവിതത്തിലെ ടേണിങ് പോയിന്റെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ബ്രേക്കിങ് ബാഡിനായി ഓഡീഷനില്‍ പങ്കെടുത്തു, അത് എന്റെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. അതിനാല്‍ വളരെ നന്ദി, ആല്‍ബുക്കര്‍ക്ക് നന്ദി. എന്റെ ദൈവമേ, ഞങ്ങള്‍ ഏഴു വര്‍ഷമായി ഇവിടെ ഉണ്ടായിരുന്നു. അത് എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു. ഇപ്പോഴും ഇതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണ്,’ ആരോണ്‍ പറഞ്ഞു.
ഒരുപാട് നന്ദിയുണ്ടെന്നാണ് ബ്രയാന്‍ പറഞ്ഞത്. രണ്ട് പേരുടെ പ്രതിമ ഉണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അത് വാള്‍ട്ടറിന്റെയും ഹൈസന്‍ബെര്‍ഗിന്റെയുമായിരിക്കുമെന്നാണ് താന്‍ കരുതുയിതെന്ന് അദ്ദേഹം തമാശ രുപേണ പറഞ്ഞു. (വാള്‍ട്ടറിന്റെ മറ്റൊരും പേരായിരുന്നു ഹൈസന്‍ബെര്‍ഗ്). പ്രതിമ നന്നായെന്നും റൊണാള്‍ഡോയുടെ പ്രതിമ പോലെയാകുമെന്ന് കരുതിയെങ്കിലും അങ്ങനെ ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശില്‍പിയെ അഭിനന്ദിക്കാനും ബ്രയാന്‍ മറന്നില്ല.
‘ഞാന്‍ ശരിക്കും നന്ദിയുള്ളവനാണ് ട്രെവര്‍ ഗ്രോവ് ഒരു അസാധാരണ കലാകാരനാണ്. അയാള്‍ ശരിക്കും ആ കഥാപാത്രങ്ങളെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെയാകരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. നിങ്ങള്‍ അത് കണ്ടിട്ടുണ്ടോ? അത് ഗൂഗിള്‍ ചെയ്താല്‍ അറിയാം. പ്രതിമ ബില്‍ഡിനങ്ങിനുള്ളിലായതിനാല്‍ പ്രാവുകള്‍ നമ്മളുടെ തലയില്‍ കേറില്ല. അതിലും എനിക്ക് ഒരുപാട് നന്ദിയുണ്ട്,’ ബ്രയാന്‍ പറഞ്ഞു.
ഏകദേശം പത്ത് വര്‍ഷത്തോളം മുന്നേ വാള്‍ട്ടറിന്റെ ചെറിയ ശില്‍പം സൃഷ്ടിച്ച ശില്‍പിയോട് വലിയ വെങ്കലത്തിന്റെ ശില്‍പം പണിയുവാന്‍ ബ്രേക്കിങ് ബാഡ് ഡയറക്റ്റര്‍ വിന്‍സ് ഗില്ലിഗന്‍ ആവശ്യപ്പെടുകയായിരരുന്നു.
അതേസമയം ബ്രേക്കിങ് ബാഡിന്റെ സ്പിന്‍ ഓഫ് സീരീസായ ബെറ്റര്‍ കോള്‍ സോളിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ വാള്‍ട്ടറും ജെസിയും പ്രത്യക്ഷപ്പെടുമെന്ന് അറിയിച്ചിരുന്നു.