| Friday, 6th July 2018, 3:45 pm

ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ സ്റ്റ്യാച്യു ഓഫ് ലിബര്‍ട്ടിയില്‍ കയറി പ്രതിഷേധിച്ച യുവതിയ്‌ക്കെതിരെ കേസ്; യുവതിയെ കോമാളിയെന്ന് വിളിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ കയറി നിന്ന് പ്രതിഷേധിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട യുവതിയെ കോടതി ജാമ്യത്തില്‍ വിട്ടു. അതിക്രമിച്ചു കയറിയെന്നാരോപിച്ചായിരുന്നു യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

തെരേസ ഒകൗമുവെന്ന 44കാരിയാണ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തോട് പ്രതിഷേധിച്ചുകൊണ്ട് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ കയറിയത്. ജൂലൈ നാലിനായിരുന്നു സംഭവം.


Also Read:ആര്‍.എസ്.എസ് ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; ഇതുകൊണ്ടൊന്നും മുട്ടുമടക്കില്ല: ഉമര്‍ ഖാലിദ്


താന്‍ നിരപരാധിയാണെന്ന് തെരേസ കോടതിയില്‍ വാദിച്ചു. ഒരുദിവസം ജയിലില്‍ കഴിഞ്ഞ തെരേസയെ അവരുടെ തന്നെ ജാമ്യത്തില്‍ മാന്‍ഹട്ടന്‍ കോടതിയിലെ ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജി വിട്ടു. മുഷ്ടിയുയര്‍ത്തിക്കൊണ്ടാണ് തെരേസ കോടതി നടപടിയോട് പ്രതികരിച്ചത്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് ചുംബനം വാരി വിതറിക്കൊണ്ടാണ് അവര്‍ കോടതിയില്‍ നിന്നും പുറത്തേക്കു വന്നത്.

യു.എസ് മെക്‌സികോ അതിര്‍ത്തി കടന്നെത്തിയ കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പെടുത്തിയ ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് അവര്‍ സ്റ്റ്യാച്യുവില്‍ കയറിയതെന്ന് കോംഗോയില്‍ നിന്നുള്ള യു.എസ് പൗരന്മാര്‍ പറഞ്ഞു.

” അവര്‍ തരം താണപ്പോള്‍ ഞങ്ങള്‍ മുകളിലോട്ട് പോയി. കഴിയാവുന്നത്ര മുകളില്‍” തെരേസ പറഞ്ഞു. “വെളളക്കാരുടെ മേധാവിത്വം തീവ്രവാദമാണ്.” എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം.


Also Read:സാക്കിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍


കോമാളി എന്നു വിളിച്ചാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. “കഴിഞ്ഞദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ നിങ്ങള്‍ ആ കോമാളി കണ്ടിരുന്നോ. അവിടെ കയറിയവരെ കണ്ടിരുന്നോ. ” എന്നാണ് ട്രംപ് പരിഹാസ രൂപേണ പറഞ്ഞത്.

പ്രതിമയ്ക്കു മുകളില്‍ കയറി തെരേസയെ താഴെ ഇറക്കിയ പൊലീസുകാരുടെ ധൈര്യത്തെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more