| Friday, 2nd April 2021, 4:59 pm

തമിഴ്‌നാട്ടില്‍ അണ്ണാദുരൈയുടെ പ്രതിമ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തമിഴ്‌നാട്ടില്‍ ഡി.എം.കെ സ്ഥാപകന്‍ സി.എന്‍ അണ്ണാദുരൈയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ കല്ലുക്കുറിച്ചിയിലാണ് സംഭവം. അജ്ഞാതര്‍ പ്രതിമയ്ക്ക് മേല്‍ തീയിട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്നും പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അക്രമസംഭവങ്ങളുണ്ടാകുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പെരിയാര്‍, എം.ജി.ആര്‍ , അണ്ണാദുരൈ തുടങ്ങിയവരുടെ പ്രതിമകള്‍ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊന്നും തടയിടാന്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് ആകാത്തത് നാണക്കേടാണ്’, സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയും അജ്ഞാതസംഘം ആക്രമണമഴിച്ചുവിട്ടിരുന്നു. ട്രിച്ചിയിലെ പെരിയാറിന്റെ പ്രതിമ തകര്‍ക്കുകയും കാവിമഷി ഒഴിക്കുകയും ചെയ്തത് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Statue of DMK founder Annadurai set on fire in Tamil Nadu’s Kallakurichi

We use cookies to give you the best possible experience. Learn more