| Tuesday, 24th April 2018, 11:11 am

യു.പി, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ത്യയെ പിന്നോട്ട് നയിക്കുന്നതെന്ന് നിതി ആയോഗ് സി.ഇ.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളാണ് രാജ്യത്തെ പിന്നോട്ട് നയിക്കുന്നതെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കന്ത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍ മെമ്മോറിയല്‍ ലെക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് ബീഹാര്‍, യു.പി, ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് സാമൂഹ്യ സൂചനകങ്ങളില്‍ ഇന്ത്യയെ പിന്നോട്ട് നയിക്കുന്നത്. ബിസിനസ് ചെയ്യാനുളള ബുദ്ധിമുട്ട് നമ്മള്‍ കുറച്ചിട്ടുണ്ടെങ്കിലും ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ഇന്റക്‌സിന്റെ കാര്യത്തില്‍ നമ്മള്‍ പിന്നില്‍ തന്നെയാണ്.” അദ്ദേഹം പറയുന്നു.

ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ഇന്റക്‌സിന്റെ കാര്യത്തില്‍ 188 രാജ്യങ്ങളില്‍ 131ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.


Also Read: സഞ്ജുവിനു ആര്‍പ്പുവിളിയുമായി ജയ്പൂര്‍ ഗ്യാലറിയില്‍ ഒരു ‘കട്ട ആരാധിക’; കളികാണാനെത്തിയത് മുഖത്ത് സഞ്ജു എന്നെഴുതി


തെക്കേ ഇന്ത്യയും പടിഞ്ഞാറന്‍ ഇന്ത്യയും മികച്ച രീതിയിലാണ് വളരുന്നത്. ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ഇന്റക്‌സ് ഉയരണമെങ്കില്‍ നമ്മള്‍ സാമൂഹ്യ സൂചനകങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസവും ആരോഗ്യവുമാണ് പ്രധാനപ്പെട്ടത്. ഈ രണ്ടു മേഖലകളില്‍ ഇന്ത്യ വളരെ പിന്നിലാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്കുപോലും മാതൃഭാഷ വായിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ശിശുമരണ നിരത്തും വളരെ ഉയര്‍ന്നതാണെന്ന് അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more