ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ കേസുകള്‍ സംസ്ഥാനങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല: സുപ്രീംകോടതി
national news
ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ കേസുകള്‍ സംസ്ഥാനങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th August 2021, 4:40 pm

ന്യൂദല്‍ഹി: ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കും, എം.എല്‍.എ മാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.

എം.പിമാരും എം.എല്‍,എമാരും പ്രതികളായ ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിലെ അമിക്കസ്‌ക്യൂറി വിജയ് ഹന്‍സാരിയയുടെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

” ബന്ധപ്പെട്ട ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കോ എം.എല്‍.എമാര്‍ക്കോ എതിരെയുള്ള പ്രോസിക്യൂഷന്‍ പിന്‍വലിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങള്‍ കരുതുന്നു,” സുപ്രീംകോടതി പറഞ്ഞു.

കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ക്രിമിനല്‍ നടപടി ചട്ടം 321 പ്രകാരം കേസ്സുകള്‍ വ്യാപകമായി പിന്‍വലിക്കുന്നതായും അമിക്കസ്‌ക്യുറി കോടതിയെ അറിയിച്ചു.ഇത് മുന്‍നിര്‍ത്തിയാണ് ഹൈക്കോടതികളുടെ അനുമതി ഇല്ലാതെ ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി ഉത്തരവിന്റെ നിര്‍ദ്ദേശങ്ങളും അമിക്കസ്‌ക്യൂറി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: States cannot withdraw cases against MPs, MLAs without HC nod: SC