പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പാര്‍ലമെന്റ് പാസാക്കിയ ബില്ലിനെതിരെ പ്രതികരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്നും പാര്‍ലമെന്റ് തയ്യാറാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഭരണഘടനാ ബാധ്യത ഓരോ സംസ്ഥാനത്തിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വം സംബന്ധിച്ച ഏത് നിയമവും പാസാക്കാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂവെന്ന് രവിശങ്കര്‍ പ്രസാദ് ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. കേരള നിയമസഭ ഉള്‍പ്പെടെയുള്ള ഒരു സംസ്ഥാന നിയമസഭകള്‍ക്കും അതിനുള്ള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളാ നിയമസഭ പ്രമേയം പാസാക്കിയത്. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ