തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയെ ബസ് യാത്രക്കിടെ ആക്രമിച്ച സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി 100 സ്ത്രീകള്‍ ഒപ്പുവെച്ച പ്രസ്താവന. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- മാധ്യമ രംഗത്തെ 100 സ്ത്രീകളാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
കുറ്റവാളിയെ കണ്ടെത്തി അറസ്റ്റു ചെയ്യണമെന്നും കുറ്റവാളിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ അവശ്യപ്പെടുന്നു.
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക
ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്രചെയ്യാന്‍ പോലും അസാധ്യമാകും വിധം കേരളത്തിന്റെ പൊതുയിടങ്ങള്‍ പുരുഷ ക്രിമിനലുകളുടെ ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള വിഹാര കേന്ദ്രമായി മാറുകയാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാലരാമപുരത്തിന് സമീപം ആക്ടിവിസ്റ്റും സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ ജനറല്‍ സെക്രട്ടറിയുമായ ശ്രീജ നെയ്യാറ്റിന്‍കരക്കെതിരെ കെ.എസ്.ആര്‍ ടി.സി ബസില്‍വെച്ചുണ്ടായ ലൈംഗിക അതിക്രമത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
കുറ്റവാളിയെ കണ്ടെത്തി അറസ്റ്റു ചെയ്യണമെന്നും കുറ്റവാളിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ അവശ്യപ്പെടുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ പല സ്ഥലങ്ങളിലായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ഇതു പോലുള്ള അതിക്രമങ്ങള്‍ ഉണ്ടാവാറുണ്ട്. പലരും അത് പുറത്തുപറയാനോ പരാതിപ്പെടാനോ സാധിക്കാത്ത മാനസികാവസ്ഥയില്‍ അകപ്പെട്ടു പോവുകയാണ്. നമ്മുടെ സമൂഹത്തില്‍ നില നില്‍ക്കുന്ന പുരുഷാധിപത്യ സങ്കല്‍പങ്ങളാണ് അതിന് കാരണമെന്നും പ്രസ്തവനയില്‍ പറഞ്ഞു
ഒരു സ്ത്രീ ബസില്‍വെച്ച് ആക്രമിക്കപ്പെട്ടിട്ട് അതിനോട് പ്രതികരിക്കാന്‍ കണ്ടക്ടറല്ലാതെ മറ്റാരും സന്നദ്ധമാവാതെ പോവുന്ന സമൂഹത്തിന്റെ ഈ നിസംഗതയാണ് ഇത്തരം കുറ്റവാളികള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ അവസരം നല്‍കുന്നത്. ഇതിനെതിരെ പൊതു സമൂഹം ഉണരേണ്ടതുണ്ട്. ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുന്നവര്‍ രക്ഷപ്പെടാതെ, പൊലീസിനെ ഏല്‍പ്പിക്കാന്‍ ബസ് ജീവനക്കാരെ നിര്‍ബന്ധിതമാക്കും വിധം നിയമ നിര്‍മ്മാണം നടത്തണമെന്നും പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.