| Wednesday, 26th February 2020, 4:57 pm

'കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കും'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനിച്ചാലും സംസ്ഥാനം സജ്ജമെന്നും ടിക്കാറാം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനിച്ചാലും സംസ്ഥാനം സജ്ജമെന്നും ടിക്കാറാം മീണ പറഞ്ഞു.

അതേസമയം കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രാഥമിക ധാരണയായെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് സംബന്ധിച്ച പ്രഖ്യാപനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഉണ്ടാവുകയെന്നും കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് നേരത്തേ പി.ജെ ജോസഫ് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് തന്നെ കുട്ടനാട്ടില്‍ മത്സരിക്കും. മൂവാറ്റുപുഴയും കുട്ടനാടും തമ്മില്‍ വെച്ചുമാറുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗവും. സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഉപസമിതി യോഗത്തിന് ശേഷം തോമസ് ചാഴികാടന്‍ വ്യക്തമാക്കി.

പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ജോസ് കെ മാണി ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതോടൊപ്പം സ്ഥാനാര്‍ത്ഥിയാരാകണമെന്ന കാര്യത്തില്‍ സി.പി.ഐ.എമ്മുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമുണ്ടായിരിക്കുകയുള്ളൂവെന്ന് എന്‍.സി.പി നേതാവ് പ്രഫൂല്‍ പട്ടേല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more