| Saturday, 19th October 2019, 4:46 pm

'മുടിയല്ലേ, തലയൊന്നുമല്ലലോ ഷെയ്ന്‍ വെട്ടിയത്'; പ്രതികരിച്ച് 'കുര്‍ബാനി' സിനിമയുടെ സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നത്തില്‍ പ്രതികരിച്ച് ‘കുര്‍ബാനി’ സിനിമയുടെ സംവിധായകന്‍ ജിയോ വി. ഷെയ്ന്‍ മുടിയല്ലേ വെട്ടിയത്, തലയൊന്നും അല്ലല്ലോ എന്ന് ജിയോ പ്രതികരിച്ചു. സമയം ഓണ്‍ലൈനോടായിരുന്നു ജിയോയുടെ പ്രതികരണം.

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് ഷെയ്ന്‍ നിഗം കുര്‍ബാനിയുടെ ഷൂട്ടിംഗിന് പോയത്. ഈ ചിത്രത്തിന് വേണ്ടി ഗെറ്റപ്പ് മാറ്റിയത് തന്റെ ചിത്രത്തിനെ ബാധിച്ചെന്ന് ആരോപിച്ചാണ് ഷെയ്ന്‍ നിഗത്തെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വെയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഷെയ്ന്‍ നിഗത്തിന്റെ പ്ലസ് ടു കാലഘട്ടം ഷൂട്ട് ചെയ്യാനുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ചെറിയ പ്രായത്തിലുള്ള ലുക്ക് വന്നാല്‍ കുഴപ്പമില്ലല്ലോ എന്ന് കരുതി. അതിലേക്കുള്ള ചെറിയ മുടിവെട്ടലാണ് ഞങ്ങള്‍ നടത്തിയത്. അവരുടേത് അടുത്തമാസം 15നാണ് ഇനി ഷൂട്ട്. ഒരുമാസമുണ്ടല്ലോ.’

‘മുടിയല്ലേ, തലയൊന്നുമല്ലലോ വെട്ടിയത്. മുടി ഒരു മാസം കൊണ്ട് വളരുമല്ലോ. ഈ മാസം പതിനഞ്ചിനായിരുന്നു ഷൂട്ട് എന്ന് അവര്‍ പറഞ്ഞത് ശരിയല്ല. അടുത്ത മാസം 15നാണ് ഇനി അവരുടെ ഷൂട്ട് പറഞ്ഞിട്ടുള്ളത്. ഷെയ്ന്‍ ജെല്ലൊക്കെ പുരട്ടിയുള്ള ചിത്രം അവര്‍ കണ്ടതാണ് പ്രശ്നമായത്. അത്രയൊന്നും മുടി വെട്ടിയിട്ടില്ല.’ ജിയോ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുര്‍ബാനി ഷൂട്ടിങ്ങിനിടെ സെറ്റിലെ പലര്‍ക്കും പനിയും ഛര്‍ദ്ദിയും ഉണ്ടായെന്നും 17 ഓളം പേര്‍ ആശുപത്രിയിലായെന്നും ജിയോ പറഞ്ഞു. ‘ഷെയ്‌നും ആകെ അവശതയായിരുന്നു. പിറ്റേന്ന് ഷെയ്‌നിന്റെ ചെറിയ പ്രായത്തിലെ ലുക്ക് ഷൂട്ട് ചെയ്യണമായിരുന്നു. മേക്കപ്പ് മാന്‍ കട്ടറുമായെത്തിയപ്പോള്‍ രാത്രിയായി. ക്ഷീണിച്ചിരിക്കുന്ന ഷെയ്‌നിന്റെ തലമുടി ഷേപ്പ് ചെയ്തത് അപ്പോഴാണ്. പക്ഷേ അന്ന് ഷെയ്ന്‍ കൊച്ചിയിലേക്ക് മടങ്ങി. സെറ്റിലെ പലരും അവശരായിരുന്നതിനാല്‍ പിന്നെ ഞങ്ങളുടെ ഷൂട്ട് നടന്നില്ല.’ ജിയോ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more