KSRTC
കോഴിക്കോട്ടും കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം; സംസ്ഥാനവ്യാപകമാക്കുമെന്ന് യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 16, 03:58 am
Tuesday, 16th October 2018, 9:28 am

കോഴിക്കോട്: കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ആരംഭിച്ച മിന്നല്‍ സമരം സംസ്ഥാനവ്യാപകമാക്കാന്‍ യൂണിയന്‍ നീക്കം. കോഴിക്കോട് ഡിപ്പോയിലും ജീവനക്കാര്‍ സമരം ആരംഭിച്ചു. കണ്ണൂര്‍ ഡിപ്പോയിലെ സര്‍വീസും നിര്‍ത്തിവെച്ചു.

റിസര്‍വേഷന്‍ കൗണ്ടര്‍ ഉള്‍പ്പടെയുള്ള കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. കൗണ്ടര്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്.

ALSO READ: ജമാല്‍ ഖഷോഗ്ജി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാനൊരുങ്ങി സൗദി അറേബ്യ

അതേസമയം ഇന്ന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ചര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. സി.എം.ഡി ടോമിന്‍ തച്ചങ്കരി ഏകപക്ഷീയ നിലപാടെടുക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

ഇന്ന് രാവിലെ ആറ് മണിമുതല്‍ കുടുംബശ്രീ ജീവനക്കാര്‍ ജോലിക്കെത്തുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ കുടുംബശ്രീക്കാരെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പ്രവേശിപ്പിക്കാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല.

WATCH THIS VIDEO: