തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രളയദുരിതം നേരിടുന്നതിനാല്‍ ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 67 ലക്ഷം ചിലവില്‍ നടത്തിയ മേള ഇത്തവണ 27 ലക്ഷം ചിലവിലാണ് സംഘടിപ്പിക്കുന്നത്. 4 ദിവസത്തെ മൂന്ന് ദിവസമായും ചുരുക്കിയിട്ടുണ്ട്.
ALSO READ: ശബരിമല പ്രക്ഷോഭം; സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; 150 ഓളം പേര്‍ പിടിയില്‍
1200 ഓളം വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്നത്. ജില്ലാതലത്തില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയവരാണ് സംസ്ഥാനതലത്തിലെത്തുക. കുട്ടികളുടെ എണ്ണത്തിലെ കുറവുള്ളതിനാല്‍ മേളയിലെ ദിവസം കുറച്ചത് പ്രതികൂലമായി ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
മത്സരയിനങ്ങള്‍ക്കായി ട്രാക്കും ഫീല്‍ഡും ഒരുങ്ങികഴിഞ്ഞു. പുതിയ വേഗതാങ്ങള്‍ ആര് എന്നറിയാനുള്ള ആകാംക്ഷയിലാണ് കയിക കേരളം