വേഗത്തിലോടി മണിപ്പൂര്‍ താരങ്ങള്‍; 100 മീറ്റര്‍ ബോയ്‌സില്‍ സെന്റ് ജോര്‍ജിന്റെ തേരോട്ടം.
62nd kerala school meet
വേഗത്തിലോടി മണിപ്പൂര്‍ താരങ്ങള്‍; 100 മീറ്റര്‍ ബോയ്‌സില്‍ സെന്റ് ജോര്‍ജിന്റെ തേരോട്ടം.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 2:16 pm

തിരുവനന്തപുരം: 62ാമത് സംസ്ഥാന കേരള സ്‌കൂള്‍ മീറ്റില്‍ 100 മീറ്റര്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ തേരോട്ടം. സ്വര്‍ണവും വെള്ളിയും സെന്റ് ജോര്‍ജാണ് നേടിയത്. സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരങ്ങളായ മുക്താര്‍ അഹ്മദ് സ്വര്‍ണവും മുഹമ്മദ് സാഹിബ് റഹ്മാന്‍ വെള്ളിയും സ്വന്തമാക്കി

100 മീറ്റര്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ സ്‌നേഹ ജേക്കബാണ് സ്വര്‍ണം നേടിയത്. നേരത്തെ ലോങ് ജമ്പിലും സ്‌നേഹ സ്വര്‍ണം നേടിയിരുന്നു