തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസില്‍ നിന്ന് 57 ആക്കി ഉയര്‍ത്തണമെന്ന് 11ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ.
മുഖ്യമന്ത്രിക്ക് ഇന്നലെ സമര്‍പ്പിച്ച ശമ്പള പരിഷ്‌കരണ കമ്മീഷന്റെ രണ്ടാമത്തേതും അവസാനത്തേയുമായ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശകള്‍ ഉള്ളത്.
ജോലി സമയത്തില്‍ ക്രമീകരണം വേണമെന്നും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ജോലി ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെയാക്കണം. ഇതനുസരിച്ച് ജോലി സമയം ദീര്‍ഘിപ്പിക്കണം. നിലവില്‍ പകല്‍ 10 മുതല്‍ 5 വരെ ഏഴുമണിക്കൂറാണ് ജീവനക്കാരുടെ ജോലി സമയം.
ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. ശനിയാഴ്ചയിലെ പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
അവധി ദിവസങ്ങള്‍ വര്‍ഷത്തില്‍ 12 ദിവസമാക്കണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
എയ്ഡഡ് നിയമനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം. ബോര്‍ഡില്‍ മാനേജ്‌മെന്റ്,സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ വേണമെന്നും നിയമനത്തിലെ പരാതി പരിഹരിക്കാന്‍ ഓമ്പുഡ്‌സ്മാനെ നിയമിക്കണമെന്നും ശുപാര്‍ശയിലുണ്ട്. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടതെന്നും ശുപാര്‍ശയില്‍ പറയുന്നു.
പട്ടിക വിഭാഗങ്ങള്‍ക്കും ഒ.ബി.സി വിഭാഗങ്ങള്‍ക്കും മാറ്റിവെച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളൂ. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം. വര്‍ക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: State pay reform commission has recommended pension age should be raised to 57