| Wednesday, 6th February 2019, 9:04 am

''മെക്‌സിക്കന്‍ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കും''. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സില്‍ നിലപാട് കടുപ്പിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തില്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്തൊക്കെ സംഭവിച്ചാലും മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ട്രംപ് വിശദീകരിച്ചു. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സിലായിരുന്നു ട്രംപിന്റെ വിശദീകരണം.

“” കഴിഞ്ഞ കാലത്ത് ഈ റൂമിലൂള്ളവര്‍ മതിലിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷെ മതില്‍ നിര്‍മാണം പൂര്‍ത്തായയില്ല.എന്നാല്‍ ഞാന്‍ പൂര്‍ത്തിയാക്കും”” ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമപ്രകാരം വരാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ശബരിമല യുവതീപ്രവേശനം; പുന:പരിശോധനാഹരജികള്‍ ഇന്ന് പരിഗണിക്കും

കാലങ്ങളായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും മതിലിനായി പലവിധ വാഗ്ധാനങ്ങള്‍ നല്‍കിയെങ്കിലും നടപ്പിലായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മതില്‍ നിര്‍മാണത്തിനായി ട്രംപ് ഫണ്ട് വേണമെന്ന ആവശ്യപ്പെട്ടെങ്കിലും പ്രതിനിധിസഭയില്‍ പ്രതികൂല നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്.

മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ മൂലം ആഴ്ചകളോളം അമേരിക്കയില്‍ ട്രഷറി സംവിധാനം നിലച്ചിരുന്നു.ഇതേതുടര്‍ന്ന് ഭരണപ്രതിസന്ധിയും രാജ്യം നേരിട്ടിരുന്നു.

നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് ട്രംപ് യൂണിയന്‍ അഡ്രസ്സില്‍ ആവശ്യപ്പെട്ടു. അമേരിക്ക സുരക്ഷിതമാക്കാന്‍ നമ്മുടെ തീരങ്ങളിലും അതീവ സുരക്ഷ ഒരുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more