|

അനിതയുടേത് ഭരണകൂട കൊലപാതകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിത് വിദ്യാര്‍ത്ഥിനി അനിത ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചെന്നൈയില്‍ ബി.ജെ.പി ആസ്ഥാനത്തിന് സമീപം ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച തമിഴ് സംഘടനയായ “മെയ് 17 മൂവ്‌മെന്റ്” പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദളിത് സംഘടനയായ വിടുതലൈ ചിരുതൈഗള്‍ കട്ചി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ചിരുന്നു.

“കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ മനംനൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് അനിതയുടെ അധ്യാപകന്‍ ഫാ. കെ റോബര്‍ട്ട് പറഞ്ഞു.


Read more:  ‘ദൈവം’ ഇപ്പോള്‍ പുല്ലുപറിക്കുന്ന തിരക്കിലാണ്; അതും 40 രൂപ ദിവസക്കൂലിയില്‍


പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി അനിത കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

തമിഴ്‌നാട്ടിലെ മെഡിക്കല്‍കോളേജുകളിലെ പ്രവേശനത്തിന് “നീറ്റ് പരീക്ഷ” മാനദണ്ഡമാക്കിയതിനെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നീറ്റ് പരീക്ഷക്ക് കോച്ചിങ്ങ് ക്ലാസ് ആവശ്യമാണെന്നും തങ്ങളെപ്പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് അതിന് സാധ്യമാകില്ലെന്നും കോടതിയോട് അപേക്ഷിച്ചെങ്കിലും ആഗസ്ത് 22ന് സുപ്രീം കോടതി നീറ്റ് വേണമെന്ന് തന്നെ ഉത്തരവിടുകയായിരുന്നു.

Video Stories