തിരുവനന്തപുരം:പൗരത്വം സംബന്ധിച്ച ഏത് നിയമവും പാസാക്കാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
കേരള നിയമസഭ ഉള്‍പ്പെടെയുള്ള ഒരു സംസ്ഥാന നിയമസഭകള്‍ക്കും അതിനുള്ള അധികാരമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ബി.ജെ.പി എം.എല്‍.എ എം.പി ജി.വി.എല്‍ നരസിംഹ റാവുവാണ് പിണറായി വിജയനെതിരെ നോട്ടീസ് നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലിമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്നും വെള്ളിയാഴ്ച ചേരുന്ന അവകാശസമിതി യോഗം ചര്‍ച്ച ചെയ്യണമെന്നും റാവു ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ പ്രമേയം ഭരണഘടനപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും റാവു ആരോപിച്ചിരുന്നു.