തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനും, എം.സി.ആര്‍ ടെക്സ്റ്റയില്‍സിനുമെതിരെ സംസ്താന ഖാദി ബോര്‍ഡ്. എം.സി.ആറിന്റെ പരസ്യത്തില്‍ അഭിനയിച്ചത് സംബന്ധിച്ചാണ് ഖാദി ബോര്‍ഡ് മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ചര്‍ക്കയുമായുമായോ നൂല്‍ നൂല്‍ക്കുന്നതുമായോ ബന്ധമില്ലാത്ത എം.സി.ആര്‍ മുണ്ടിന്റെ പരസ്യവീഡിയോക്ക് വിശദീകരണം ആവശ്യപ്പെട്ട് ഖാദി ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ALSO READ: മന്ത്രവാദി കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് നിധി ലഭിക്കാനുള്ള ക്രിയ ഫലിക്കാത്തതിനാല്‍
ഇരുവര്‍ക്കും എതിരെ പത്ത് ദിവസം മുമ്പ് തന്നെ വക്കീല്‍ നോട്ടീസ് അയച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേര്‍സണ്‍ ശോഭന ജോര്‍ജ്ജ് പറഞ്ഞു. ചര്‍ക്കയുമായി എം.സി.ആര്‍ ഗ്രൂപ്പ് എന്ന വ്യാപാരസ്ഥാപനത്തിന് ഒരു ബന്ധവുമില്ല. ഇത് ഉപഭോക്താക്കളെ കബളിപ്പിക്കലാണ്. ഇതിനെയാണ് നിയമ നടപടി സ്വീകരിച്ചതിലൂടെ ഖാദി ബോര്‍ഡ് ചോദ്യം ചെയ്തിരിക്കുന്നത്.
വക്കീല്‍ നോട്ടീസിന് മോഹന്‍ലാലും എം.സി.ആര്‍ ഗ്രൂപ്പും നല്‍കുന്ന മറുപടിക്ക് ശേഷമായിരിക്കും അനന്തര നടപടികള്‍.