| Friday, 30th April 2021, 10:10 pm

തോറ്റത് നിങ്ങളല്ല, നമ്മളെല്ലാവരുമാണ്; ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ ദല്‍ഹി സര്‍ക്കാര്‍ പരജായപ്പെട്ടെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജീവിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് ദല്‍ഹി ഹൈക്കോടതി.

കൊവിഡ് രോഗിക്ക് ഐ.സി.യു ബെഡിന് വേണ്ടി ബന്ധുക്കള്‍ മൂന്ന് ദിവസമായി ശ്രമം തുടരുന്നതിനിടെ രോഗി മരിച്ചെന്ന വിവരം കിട്ടിയതിന് പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.

”ഞാന്‍ തോറ്റുപോയി, എന്റെ സഹോദരി ഭര്‍ത്താവ് മരിച്ചു. ഇനി ഒന്നും ചെയ്യേണ്ടതില്ല,” എന്ന് മരിച്ച ആളുടെ ബന്ധു കോടതിയില്‍ പറയുകയായിരുന്നു. എന്നാല്‍ തോറ്റത് താങ്കളല്ല, നമ്മളെല്ലാവരുമാണ് എന്നാണ് കോടതി പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 21 ല്‍ ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം പൗരന്മാര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവും കലര്‍ത്തരുതെന്ന് ദല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ദല്‍ഹി സര്‍ക്കാര്‍ സഹകരണത്തിന്റെ സമീപനം സ്വീകരിക്കണമെന്നും ഈ സമയത്ത് ഒരു രാഷ്ട്രീയ കലഹവും ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

” രാഷ്ട്രീയം തെരഞ്ഞെടുപ്പ് സമയത്തിനുള്ളതാണ്. ഇപ്പോള്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. ഞങ്ങള്‍ക്ക് സഹകരണം ആവശ്യമാണ്”സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.\

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: State has failed to protect right to life of citizens, we all have failed’: HC on Delhi’s COVID situation

Latest Stories

We use cookies to give you the best possible experience. Learn more