| Monday, 5th October 2015, 3:17 pm

ടാറ്റയുടെ ഭൂമി തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: സര്‍ക്കാര്‍ സത്യവാങ്മൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടാറ്റയുടെ ഭൂമി തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ടാറ്റ സ്വന്തമാക്കിയിരിക്കുന്നത് വ്യാജരേഖ ചമച്ചാണെന്നും കമ്പനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ മുന്നോട്ട് കൊണ്ട് പോകണമെന്നും കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

കണ്ണന്‍ ദേവന്‍ രാജ്യത്തെ മുഴുവന്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതിയില്‍ കമ്പനി സമര്‍പ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിദേശ്യ നാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more