| Saturday, 7th April 2018, 8:55 pm

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ രാജ്യത്ത് ആദ്യമായി മാര്‍ഗ്ഗരേഖയുമായി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം ഉറപ്പാക്കാനുള്ള ഔദ്യോഗിക മാര്‍ഗ്ഗരേഖ പുറത്തിറക്കാനൊരുങ്ങി കേരളം. ഇത്തരത്തില്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം.

മസ്തിഷ്‌ക മരണം സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറത്തിറക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.

പുതിയ നിര്‍ദ്ദേശമനുസരിച്ച് ഒരു സര്‍ക്കാര്‍ ഡോക്ടറടക്കം നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഒരു വ്യക്തിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാന്‍ കഴിയാത്ത സ്ഥിതി രോഗിക്കുണ്ടായാല്‍ മസ്തിഷ്‌ക മരണം നടന്നതായി സ്ഥിരീകരിക്കുന്നതാണ്.


ALSO READ: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു


ഇതു സംബന്ധിച്ച് അവസാന തീരുമാനം ഈ പാനല്‍ ആയിരിക്കും എടുക്കുക.

പരിശോധനയ്ക്ക് വിധേയമാക്കുന്ന രോഗിക്ക് സ്വയം ശ്വാസമെടുക്കാന്‍ കഴിയില്ലെന്ന സാക്ഷ്യപ്പെടുത്തുന്ന പരിശോധന ആറ് മണിക്കൂര്‍ ഇടവിട്ട് ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍ നടത്തേണ്ടതാണ്. ഇത് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി മെഡിക്കല്‍ രേഖയായി നിലനിര്‍ത്തുകയും വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more