തിരുവനന്തപുരം: പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.
പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തടസ്സമാകുന്ന അവസ്ഥ ഇല്ലാതാക്കലാണ് നിയമനിര്‍മാണം കൊണ്ടുദ്ദേശിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതു പ്രകാരം കുടുംബ കല്ലറ ഏതു പള്ളിയിലാണോ അവിടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദമുണ്ടാകും. പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്തു നടത്തണം. കോടതി വിധിക്കുള്ളില്‍ നിന്നാണ് നിയമനിര്‍മാണമെങ്കില്‍ അതിനെ അംഗീകരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമം പ്രബല്യത്തില്‍ വരും.
സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധി വന്നതോടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍
ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ച പള്ളികളില്‍ യാക്കോബായ സഭാ വിശ്വാസികളെ അടക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ തര്‍ക്കം രൂക്ഷമാവുകയും വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും ചെയ്തിരുന്നു.
നേരത്തെ യാക്കോബായ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് മാന്യമായ ശവസംസ്‌കാരത്തിനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.