തിരുവനന്തപുരം: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയത്തില്‍ നിന്ന് കേരളം പതിയെ കരകയറുകയാണ്. കേന്ദ്ര സേനകളും, ജനങ്ങളും, സര്‍ക്കാരും ഒത്തുചേര്‍ന്നാണ് പ്രളയത്തെ പ്രതിരോധിച്ചത്.
കേരള ജനതയേയും, സര്‍ക്കാരിനേയും അഭിനന്ദിച്ച് ലഫ്റ്റനന്റ് ജനറല്‍ ഡി.ആര്‍ സോണി രംഗത്തെത്തി. പ്രളയമേഖലയില്‍ കുടുങ്ങിയ അവസാനത്തെ ആളെയും രക്ഷിച്ച ശേഷമേ സൈനികര്‍ കേരളത്തില്‍ നിന്ന് മടങ്ങുകയുള്ളു എന്ന് സോണി വ്യക്തമാക്കി.
ALSO READ: “Thanks”; പ്രളയത്തില്‍ നിന്ന് രക്ഷിച്ച നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍
പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയാലും, കരസേന കേരളത്തില്‍ തുടരുമെന്നും ലഫ്റ്റനന്റ് ജനറല്‍ വ്യക്തമാക്കി. സംസ്ഥാന ഭരണകൂടം ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതുവരെ കരസേന സേവനം തുടരുമെന്നും ഡി.ആര്‍ സോണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, മറ്റ് സൈനിക വിഭാഗങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തോട് മികച്ച രീതിയില്‍ സഹകരിച്ചുവെന്നും ഡി.ആര്‍ സോണി പറഞ്ഞു.
ALSO READ: മുഴുവന്‍ എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം; ഉപരാഷ്ട്രപതി
സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണ്. പ്രളയത്തില്‍ തകര്‍ന്ന സ്ഥലങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് സൈന്യമല്ല. യുദ്ധകാലത്തും, പ്രകൃതി ദുരന്തങ്ങളിലും ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല. ഡി.ആര്‍ സോണി പറഞ്ഞു.
സൈനിക വേഷം ധരിച്ച ഒരാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ സൈന്യത്തിന്റെ മികവ് കെട്ടുപോകുന്നിലെന്നും ലഫ്റ്റനന്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു.