കൊല്ലം: ഓപ്പണ്‍ സര്‍വകാലാശാലക്ക് പുറത്തും വിദൂര വിദ്യാഭ്യാസത്തിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ കോഴ്‌സുകള്‍ക്ക് യു.ജി.സി. അംഗീകാരം ലഭിക്കുന്നത് വരെയാണ് ഇതര സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസത്തിനും പ്രൈവറ്റ് പഠനത്തിനും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഓപ്പണ്‍ സര്‍വകലാശാല ആക്ടിലെ 63ാം വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അനുമതി നല്‍കിയത്. കാലിക്കറ്റ്, കണ്ണൂര്‍, എം.ജി., കേരള സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ യോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുന്നത്.
ഇനി മുതല്‍ ഈ സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.ജി.സി. അംഗീകാരം ശ്രീ നാരായണ ഗുരു സര്‍വകലാശാലക്ക് ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് യു.ജി.സി. അംഗീകാരം ലഭിക്കുന്നത് വരെ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം വരുന്നത്.
ശീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ 21 വിഷയങ്ങളില്‍ ഡിഗ്രി കോഴ്‌സുകളും 9 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ആരംഭിക്കാന്‍ നേരത്തെ തീരമാനമായിരുന്നു. ശ്രീ നാരായണ ഗുരു സ്റ്റഡീസ് എന്ന വിഷയത്തില്‍ ബി.എ. ഫിലോസഫി കോഴ്‌സ് ഉണ്ടാകും.