സംസ്ഥാന സർക്കാരിന് തിരിച്ചടി; വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
Kerala News
സംസ്ഥാന സർക്കാരിന് തിരിച്ചടി; വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2024, 3:13 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ, ശ്രീകണ്ഠാപുരം, പാനൂർ, പയ്യോളി, കൊടുവള്ളി, മുക്കം,ഫറോക്ക് പട്ടാമ്പി, പടന്ന എന്നിവിടങ്ങളിലാണ് തീരുമാനം വന്നിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ വാർഡ് വിഭജനം സംസ്ഥാന സർക്കാർ പൂർത്തിയാക്കി വരികയാണ്. എന്നാൽ ഇതിനെതിരെ എട്ട് നഗരസഭകളിലെ കൗൺസിലർമാർ ഹൈക്കോടതിയിൽ സമീപിക്കുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ കൗൺസിലർമാരാണ് ഹരജി സമർപ്പിച്ചത്. 2011 ൽ സെൻസെസ് പൂർത്തിയാക്കിയതിന് ശേഷം 2015 ൽ ഇവിടങ്ങളിൽ വാർഡ് വിഭജനം നടന്നതാണ്.

അതിനാൽ ആ തദ്ദേശീയ സ്ഥാപനങ്ങളിൽ പുതിയ സെൻസെസ് വരാതെ വീണ്ടുമൊരു വാർഡ് വിഭജനത്തിന് സാധുതയില്ല എന്നാണ് കൗൺസിലർമാർ പ്രധാനമായും പറയുന്നത്. അത്തരം ഒരു നടപടി അംഗീകരിക്കരുതെന്ന ആവശ്യവുമായിട്ടാണ് മുസ്‌ലിം ലീഗിന്റെ കൗൺസിലർമാർ കോടതിയെ സമീപിച്ചത്.

ആ ആവശ്യം ഇപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഡീലിംറ്റേഷൻ കമ്മീഷൻ ഉത്തരവ് ഇപ്പോൾ കോടതി മരവിപ്പിച്ചിരിക്കുകയാണ്.

2011 ലെ സെൻസെസ് പ്രകാരം ഒരു തവണ വാർഡ് വിഭജനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ഇത്ര വർഷത്തിനുള്ളിൽ വീണ്ടും സെൻസെസ് നടക്കാതെ വീണ്ടുമൊരു വാർഡ് ഉണ്ടാകാൻ പാടില്ല എന്നാണ് ഹരജിയിൽ പറയുന്നത്.

Content Highlight: State government faces setback in ward division; High Court canceled the partition

updating…