| Tuesday, 11th September 2018, 9:00 am

നമ്മൾ അതിജീവിക്കും: ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്താൻ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയത്തിന്റേയും, അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടങ്ങളുടേയും പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു.

ഇത്തവണ ആഘോഷങ്ങളും പകിട്ടുമില്ലാതെ കലോത്സവം നടത്താനാണ് തീരുമാനം ആയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ധാരണയിലെത്തി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും


ALSO READ: ബാബ്‌റി മസ്ജിദ് കേസ്: ജഡ്ജിയുടെ സ്ഥാനക്കയറ്റം തടഞ്ഞു, കേസിന്റെ പുരോഗതി തിരക്കി സുപ്രീം കോടതി


സ്‌കൂള്‍ കലോത്സവം ഒഴിവാക്കിയാല്‍ കലാകാരന്‍മാരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു. അങ്ങനെ സംഭവിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.


ALSO READ: കനത്ത ചൂടിന്റെ കാരണം വ്യക്തമാക്കി കൊച്ചി സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം അധ്യാപകന്‍


സ്‌കൂള്‍ കലോത്സവും, ചലച്ചിത്ര മേളയും നടത്തേണ്ട എന്ന ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരുന്നു. ചലചിത്രമേള സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. നടത്താന്‍ തീരുമാനിച്ചാലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇല്ലാതെയാവും ചലച്ചിത്രമേള.

We use cookies to give you the best possible experience. Learn more