ഫഹദും ലാലും മികച്ച നടന്മാര്‍, ആന്‍ അഗസ്റ്റിന്‍ മികച്ച നടി
Movie Day
ഫഹദും ലാലും മികച്ച നടന്മാര്‍, ആന്‍ അഗസ്റ്റിന്‍ മികച്ച നടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th April 2014, 10:58 am

[share]

[] തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍, ലാല്‍ എന്നിവരാണ് മികച്ച നടന്‍മാര്‍. ആന്‍ അഗസ്റ്റിനാണ് മികച്ച നടി. മികച്ച ചിത്രംക്രൈം നമ്പര്‍ 89.  നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദ് ഫാസിലിനും അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചീത്രങ്ങളിലെ അഭിനയത്തിനാണ് ലാലിനും അവാര്‍ഡ് ലഭിച്ചത്.

ആര്‍ട്ടിസ്റ്റിലെ അഭിനയത്തിനാണ് ആന്‍ അഗസ്റ്റിന് മികച്ച നടിയായത്.  ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് മികച്ച ജനപ്രിയ ചിത്രം. സൂരാജ് വെഞ്ഞാറമൂട് മികച്ച ഹാസ്യനടനായി. മികച്ച രണ്ടാമത്തെ ചിത്രം നോര്‍ത്ത് 24 കാതം നേടി. അശോക് കുമാറാണ് മികച്ച രണ്ടാമത്തെ നടന്‍(െ്രെകം നമ്പര്‍ 89) ലഫ്റ്റ് റൈറ്റ് ലഫ്റ്റ്, കന്യകാ ടാക്കീസ് എന്നീ ചിത്രത്തങ്ങളിലെ അഭിനയത്തിന് ലെന മികച്ച രണ്ടാമത്തെ നടിയായി.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്നിലെ അഭിനയത്തിന് സനൂപ് സന്തോഷാണ് മികച്ച ബാലതാരമായി. ഫിലിപ്പ് ആന്‍ഡ് മങ്കി പെന്‍ മികച്ച കുട്ടികള്‍ക്കുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ചിത്രങ്ങള്‍ മത്സരത്തിനെത്തി. കഴിഞ്ഞ വര്‍ഷത്തില്‍ റിലീസ് ചെയ്ത 155 ചിത്രങ്ങളില്‍ 85 ചിത്രങ്ങളാണ് ജൂറിയ്ക്ക് മുന്നിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം സിനിമ ജൂറിക്ക് മുന്നിലെത്തിയത്. ഇവയിലേറെയും നിലവാരമില്ലാത്തതെന്നായിരുന്നു ജൂറി അധ്യക്ഷനായ പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെയും ജൂറിയുടെ അഭിപ്രായം.

ഭാരതി രാജ ചെയര്‍മാനായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍, ഹരികുമാര്‍, ബി. ലെനിന്‍, ആനന്ദക്കുട്ടന്‍, ആലപ്പി രംഗനാഥ്.  ജലജ, സൂര്യകൃഷ്!ണമൂര്‍ത്തി എന്നിവര്‍ അംഗങ്ങളാണ്.  വനം സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്!ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മറ്റ് പുരസ്‌കാരങ്ങള്‍

കഥാകൃത്ത്: അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍)
ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്(അയാള്‍)
ഗാനരചയിതാവ്: പ്രഭാവര്‍മ്മ, മധു വാസുദേവ്.
സംഗീത സംവിധാനം: ഔസേപ്പച്ചന്‍.
പശ്ചാത്തല സംഗീതം: ബിജിബാല്‍
പിന്നണിഗായകന്‍: കാര്‍ത്തിക്
ഗായിക: വൈക്കം വിജയലക്ഷ്മി
നവാഗത സംവധായകന്‍: കെ.ആര്‍ മനോജ് (കന്യക ടാക്കീസ്)
ആലാപനം(പ്രത്യേക പരാമര്‍ശം): മൃദുല വാര്യര്‍
മേക്കപ്പ് മാന്‍: പട്ടണം റഷീദ്
കളറിസ്റ്റ്: രഘുരാമന്‍
കലാസംവിധായകന്‍: എം.ബാവ(ആമേന്‍)
ചിത്രസംയോജന്‍: കെ. രാജഗോപാല്‍(ഒരു ഇന്ത്യന്‍ പ്രണയകഥ)

.