കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുളള സ്റ്റേ നീക്കിക്കൊണ്ട് ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിറക്കി. പി.വി.സി. പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മൈക്രോ ചിപ്പ് ഘടിപ്പിച്ച് സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംങ് ലൈസന്‍സ് നല്‍കാനുളള തീരുമാനം മാറ്റിയെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ടി.ഐ. ബെംഗളൂരുമായി പി.വി.സി. കാര്‍ഡ് നിര്‍മാണത്തില്‍ ചര്‍ച്ച തുടരാന്‍ കോടതി അനുമതി നല്‍കി.
പുതിയ കാര്‍ഡ് നിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രസ്തുത വിലക്ക് നീക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് നീങ്ങിയത്.