National Politics
അടുത്ത തവണ കത്തെഴുതുമ്പോള്‍ ശരിയായ വിലാസത്തില്‍ എഴുതണം; ആംആദ്മിയോട് സിദ്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 15, 04:04 pm
Sunday, 15th August 2021, 9:34 pm

ന്യൂദല്‍ഹി: ആംആദ്മിക്കതെിരെ പരോക്ഷ വിമര്‍ശനവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു.

ആംആദ്മിയില്‍ തന്നെ എത്തിക്കാന്‍ ചില പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുകയാണെന്ന് സിദ്ദു പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.

‘നിങ്ങള്‍ മടിയില്‍ കസേരയിട്ട് സിദ്ദുവിന് പിന്നാലെയായിരുന്നു. നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് എന്നോട് ചോദിച്ചു, സിദ്ദു സാഹിബേ, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തുചെയ്യണം?’ ആം ആദ്മി പാര്‍ട്ടിയുടെ പേര് പറയാതെ സിദ്ദു പറഞ്ഞു.

അടുത്തതവണ കത്തെഴുതുമ്പോള്‍ കത്ത് ‘ശരിയായ വിലാസത്തിലേക്ക്’ അയയ്ക്കണമെന്ന് ആം ആദ്മിയുടെ അവകാശവാദത്തിന് മറുപടിയായി സിദ്ദു പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം.

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കഴിഞ്ഞതവണത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്ന് യോഗത്തില്‍ സിദ്ദു പറഞ്ഞു.

യുവാക്കള്‍ക്ക് നേരത്തെ ലഭിച്ചതിനേക്കാള്‍ ഒന്നര ഇരട്ടി ടിക്കറ്റുകള്‍ ലഭിക്കുമെന്നാണ് സിദ്ദുവിന്റെ പ്രഖ്യാപനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights:  State Congress chief Navjot Sidhu Against Aamdmi