[share]
[]തിരുവനന്തപുരം: സംസ്ഥാന കോളേജ് ഗെയിംസിന് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കമായി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുവ കായിക മേളയ്ക്ക് വീണ്ടും തുടക്കമായിരിയ്ക്കുന്നത്.
കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി 1400ഓളം കായിക പ്രതിഭകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.
ശനിയാഴ്ച വരെയാണ് മത്സരങ്ങള്‍ നടക്കുക. പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
മേളയുടെ ആദ്യ ദിവസമായ ഇന്ന് നീന്തല്‍, വാട്ടര്‍ പോളോ, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ ഇനങ്ങളാണ് നടക്കുക.
ഏഴു വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിയ്ക്കുന്നത്. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ഇന്റര്‍ കോളീജിയേറ്റ് മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ കോളേജ് ടീമുകളും മറ്റ് സര്‍വകലാശാലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഓരോ ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കുക.