| Wednesday, 28th February 2018, 4:58 pm

ആറ്റുകാല്‍ പൊങ്കാലയിലെ കുത്തിയോട്ടം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതാണ് കുത്തിയോട്ടമെന്ന് നേരത്തെ സംസ്ഥാന ജയില്‍ മേധാവി ആര്‍. ശ്രീലേഖ അഭിപ്രായപ്പെട്ടിരുന്നു.

കുത്തിയോട്ടം വഴി കുട്ടികള്‍ക്കേല്‍ക്കുന്നത് ശാരീരികവും മാനസ്സികവുമായ കടുത്ത പീഡനമാണെന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്.

ശിക്ഷാര്‍ഹമായ ഇത്തരം കുറ്റങ്ങള്‍ക്കെതിര ആരും പരാതി നല്‍കുന്നില്ലെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളെ ആചാരത്തിന്റെ ഭാഗമായി മാനസികമായും ശാരീരികമായും പീഡനത്തിരയാക്കുന്ന പ്രവണതയാണ് കണ്ടുവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Also Read: ചൂരല്‍ മുറിയല്‍ ചടങ്ങ്; ദത്തെടുത്ത കുട്ടികളുടെ ഇടുപ്പില്‍ ലോഹനൂല്‍ കോര്‍ക്കുന്ന ആധുനിക മനുഷ്യകുരുതി


“ആറ്റുകാല്‍ പൊങ്കാല സമയത്ത് ക്ഷേത്രം ആണ്‍കുട്ടികളുടെ ജയിലാകും. പെണ്‍കുട്ടികളെ ഒരുക്കി, വിളക്ക് പിടിപ്പിച്ച് ഘോഷയാത്ര നടത്തുന്നു. അത് നിരുപദ്രവകരമാണ്. എന്നാല്‍ ആയിരത്തോളം വരുന്ന ആണ്‍കുട്ടികള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ദിവസങ്ങള്‍ പീഡനത്തിന്റേതാണ്.

കുട്ടികളെ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികളുമായി ഗൂഢാലോചന നടത്തി മാതാപിതാക്കള്‍ വിട്ടുനല്‍കുകയാണെന്നും ശ്രീലേഖ പറയുന്നു.

We use cookies to give you the best possible experience. Learn more