[]കോട്ടയം: ##ദേശീയപാതയുടെ വീതി സംബന്ധിച്ച തീരമാനം സംസ്ഥാനങ്ങള്‍ക്കെടുക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. ദേശീയ പാത വികസനം സംബന്ധിച്ച അവലകോനയോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.[]
ദേശീയ പാത വികസനം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാ ണെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന് യാതൊരു കടുംപിടുത്തവുമില്ലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ദീര്‍ഘവീക്ഷണമുള്ള തീരുമാനമാവണം സംസ്ഥാനങ്ങള്‍ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാതകളുടെ വീതി കേരളത്തില്‍ 45 മീറ്ററില്‍നിന്ന് 30 മീറ്ററായി ചുരുക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം
നേരത്തേ ദേശീയ പാത വികസനത്തിന്റെ പേരില്‍ കേരളത്തെ കേന്ദ്രം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വികസന നടപടികള്‍ മന്ദഗതിയിലാണെന്നും ഈ രീതിയിലാണെങ്കില്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.