| Thursday, 28th December 2017, 8:56 am

എസ്.ബി.ടി റിലയന്‍സ് കൂട്ടൂകരാര്‍; സര്‍ക്കാര്‍ സഹായധനം മുടങ്ങി ഇരുപതിനായിരം വിദ്യാര്‍ഥികള്‍; പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: എസ്.ബി.ടി. യില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പകള്‍ റിലയന്‍സ് അസറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയത് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിത്വത്തിലാക്കിയിരിക്കുകയാണ്. ഇതോടെ വിദ്യാഭ്യാസ വായ്പയെടുത്ത് ഇരുപതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവര്‍ക്ക് സഹായധനം നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

രണ്ടായിരത്തി പതിനാറുവരെ വായ്പ കുടിശ്ശികയായവര്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 40 ശതമാനം വിദ്യാര്‍ഥികള്‍  അടയ്ക്കണം. ബാക്കി അറുപത് ശതമാനം സര്‍ക്കാര്‍ നല്‍കും. വായ്പ നല്‍കിയ ബാങ്കുകള്‍ പലിശ കുറച്ചു നല്‍കുകയും ചെയ്യും.

മറ്റെല്ലാ ബാങ്കുകളും ഈ സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ചാണ് പോകുന്നത്. എന്നാല്‍ എസ്.ബി.ടിയില്‍ നിന്ന്‌
വായ്പയെടുത്തവര്‍ മാത്രം പ്രതിസന്ധിയിലായി. വായ്പാസംബന്ധമായ ആവശ്യങ്ങള്‍ക്ക് എസ്.ബി.ടി യിലെത്തുമ്പോള്‍ രേഖകള്‍ തങ്ങളുടെ കൈവശമില്ലെന്നും, റിലയന്‍സുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശമാണ് ലഭിക്കുന്നത്.

മാത്രമല്ല പലരുടെയും വിവരങ്ങള്‍ ഇവിടെ ഇല്ല. മുംബൈയിലെ ചര്‍ച്ച് ഗേറ്റ് ട്രസ്റ്റ് ഓഫിസില്‍ നിന്നാണ് റിലയന്‍സിന്റെ കൊച്ചി ഓഫീസിലേക്ക് വായ്പയെടുത്തവരുടെ വിവരങ്ങള്‍ കൊടുത്തിട്ടുള്ളത്.

എസ്.ബി.ടി വായ്പ പിരിക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ധനസഹായം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി കൂട്ടായ്മകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് എസ്.ബി.ഐ അധികൃതരുടേത്. 2017 മാര്‍ച്ചിനു മുമ്പുള്ള എസ്.ബി.ടി യുമായി ബന്ധപ്പെട്ട രേഖകളൊന്നും തന്നെ ബാങ്കില്‍ സൂക്ഷിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more