| Friday, 16th August 2024, 12:59 pm

മികച്ച നടി ഉര്‍വശിയും ബീന ആര്‍. ചന്ദ്രനും, നടന്‍ പൃഥ്വിരാജ്; പുരസ്‌കാര നിറവില്‍ ആടുജീവിതം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) ബീന ആര്‍. ചന്ദ്രനും(തടവ്) പങ്കിട്ടു. മികച്ച നടന്‍ പൃഥ്വിരാജാണ് (ആടുജീവിതം)

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. പുതുതലമുറ സംവിധായകരുടെ ചിത്രങ്ങള്‍ തമ്മില്‍ വിവിധ അവാര്‍ഡുകള്‍ക്കായി കടുത്ത മത്സരമായിരുന്നു കാഴ്ച വെച്ചത്.

പൃഥിരാജ് നായകനായ ആടുജീവിതം, മമ്മൂട്ടിയുടെ കാതല്‍ ദ് കോര്‍, കണ്ണൂര്‍ സ്‌ക്വാഡ്, പാര്‍വതീ തിരുവോത്ത്, ഉര്‍വ്വശി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉള്ളൊഴുക്ക്, മഹാപ്രളയം പ്രമേയമാകുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ, കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ തുടങ്ങിയ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ അവസാന പരിഗണനയില്‍ എത്തിയിരുന്നു.

മികച്ച നടി- ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍ (ഉള്ളൊഴുക്ക്, തടവ്), മികച്ച നടന്‍ -പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം), മികച്ച സംവിധായകന്‍ -ബ്ലെസി (ആടുജീവിതം), മികച്ച ചിത്രം -കാതല്‍ (ജിയോ ബേബി), രണ്ടാമത്തെ ചിത്രം -ഇരട്ട(രോഹിത് എം.ജി കൃഷ്ണന്‍)

സ്വഭാവനടി- ശ്രീഷ്മ ചന്ദ്രന്‍ (പൊമ്പളൈ ഒരുമൈ), സ്വഭാവനടന്‍ -വിജയരാഘവന്‍ (പൂക്കാലം), തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ബ്ലെസി (ആടുജീവിതം), തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണന്‍ (ഇരട്ട), ഛായാ?ഗ്രഹണം -സുനില്‍.കെ.എസ് (ആടുജീവിതം)

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം, നടന്മാര്‍ -കെ.ആര്‍ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് -കാതല്‍, സ്‌പെഷ്യല്‍ ജൂറി ചിത്രം ഗഗനചാരി
നവാഗത സംവിധായകന്‍- ഫാസില്‍ റസാഖ് (തടവ്)ജനപ്രിയ ചിത്രം -ആടുജീവിതം

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പെണ്‍ – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു), ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്‍ – റോഷന്‍ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി, നൃത്തസംവിധാനം – വിഷ്ണു (സുലൈഖ മന്‍സില്‍)

മേക്കപ്പ് ആര്‍ട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം), ശബ്ദരൂപകല്പന- ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍ (ഉള്ളൊഴുക്ക്) ശബ്ദമിശ്രണം -റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം) സിങ്ക് സൗണ്ട്- ഷമീര്‍ അഹമ്മദ് (ഓ ബേബി), കലാസംവിധായകന്‍ – മോഹന്‍ദാസ് (2018) എഡിറ്റിങ് -സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തര്‍),

പിന്നണി ഗായിക -ആന്‍ ആമി (തിങ്കള്‍പ്പൂവിന്‍ -പാച്ചുവും അദ്ഭുതവിളക്കും) പിന്നണി ഗായകന്‍ – വിദ്യാധരന്‍മാസ്റ്റര്‍ (പതിരാണെന്നോര്‍ത്തൊരു കനവില്‍ – ജനനം 1947 പ്രണയം തുടരുന്നു), സംഗീതസംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കന്‍ (കാതല്‍) സംഗീതസംവിധായകന്‍- ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍), ഗാനരചയിതാവ്- ഹരീഷ് മോഹനന്‍ (ചാവേര്‍)

We use cookies to give you the best possible experience. Learn more