[]കൊച്ചി: കൊച്ചിയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്ന ഗ്രൗണ്ടിന് സമീപത്ത് നിന്നും സിറിഞ്ചുകള്‍ കണ്ടെത്തി. ആണ്‍കുട്ടികളുടെ മൂത്രപ്പുരക്ക് സമീപത്ത് നിന്നാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്.
സിറിഞ്ചുകള്‍ക്കൊപ്പം മരുന്നുകളുടെ ഒഴിഞ്ഞ കൂടും കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ഉപയോഗിച്ച് ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകളും മരുന്നുകളുടെ കവറുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
മീറ്റിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ നൂറ് മീറ്റര്‍ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് സിറിഞ്ചുകള്‍ കണ്ടെത്തിയിരിക്കുന്നത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ ഇത്തവണ പരിശോധനക്കായി കൊച്ചിയിലെത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ അപര്യാപ്തത മൂലം കൊച്ചിയിലെത്താനാവില്ലെന്ന് വ്യക്തമാക്കി നാഡ സംഘാടകര്‍ക്ക് കത്തിയച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്നുകളുടെ ഉപയോഗം വ്യാപകമാവുന്നു എന്ന് പരാതിയെ ശരിവെക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിയ തെളിവുകള്‍.
കായിക മേളയില്‍ ഉത്തേജകമരുന്നുപയോഗം വ്യാപകമായി ഉണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നിരവധി പ്രമുഖര്‍ ഇക്കാര്യമുന്നയിച്ച് രംഗത്ത് വന്നിരുന്നു. മരുന്നുകള്‍ വ്യാപകമായി സ്‌റ്റോറുകളില്‍ നിന്ന് വാങ്ങിപ്പോവുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകളും വന്നിരുന്നു.
ഇതിന് പിന്നാലെയാണ് മരുന്നുപയോഗം വ്യാപകമായി നടക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ലഭ്യമായിരിക്കുന്നത്.