Middle East
നിങ്ങള്‍ വയറ് നിറയെ ആഹാരം കഴിച്ചില്ലേ? എങ്കില്‍ ഈ വാര്‍ത്തയൊന്ന് കാണൂ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 23, 04:52 am
Friday, 23rd November 2018, 10:22 am

ഇന്ന് രാവിലെ നിങ്ങള്‍ വയറ് നിറയെ ഭക്ഷണം കഴിച്ചില്ലേ?കുറച്ച് ഭക്ഷണം ബാക്കിയുമായിട്ടുണ്ടാകും?

Image result for food wasting

 

ഇനി നിങ്ങള്‍ ഇവനെ കാണൂ. ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത ലക്ഷക്കണക്കിന് യമന്‍ ബാല്യങ്ങളില്‍ ഒന്ന്.

ഇവന്റെ പേര് ഗാസി സലാ. പ്രായം പത്ത് വയസ്സ്. പക്ഷെ എട്ടുകിലോ മാത്രമാണ് ഭാരം. മകന് പ്രായത്തിന് ഒത്ത ഭാരമില്ലെന്ന പേരില്‍ ന്യൂട്രിഷനും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വാങ്ങികൊടുക്കാന്‍ സലായുടെ മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ ആഭ്യന്തര യുദ്ധം ശക്തമായതോടെ ഇവരുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.

 ഗാസി സലാ എന്നാണ് ഇവന്റെ പേര്. ഈ പത്തുവയസ്സുകാരന് ഭാരം എട്ട് കിലോ മാത്രം

എപ്പോള്‍ വേണമെങ്കിലും ബോംബ് വീഴേക്കാവുന്ന യമനിലെ ഏതോ ആശുപത്രിയില്‍ ഇവനുണ്ട്. ഒന്നു ശ്വസിക്കാന്‍ പോലും സലാ ബുദ്ധിമുട്ടുകയാണ്. ശ്വാസം ആഞ്ഞെടുത്താല്‍ ചിലപ്പോള്‍ സലായ്ക്ക് ജീവന്‍ തന്നെ നഷ്ടമായേക്കാം.

 യെമനിലെ ആശുപത്രിക്കിടക്കയിൽ ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് എല്ലും തോലുമായി മാറിയ ഈ കുരുന്ന്

അതിഭീകരമായ ഇതുപോലെ നിരവധി ചിത്രങ്ങള്‍ യമനിലുണ്ട്. എല്ലും തോലുമായ നിരവധി ബാല്യങ്ങള്‍. യു.എന്നിന്റെ കണക്ക് അനുസരിച്ച് 2015ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം 85,000 കുഞ്ഞുങ്ങളാണ് മരിച്ചത്.

 യെമനിലെ ആഭ്യന്തരയുദ്ധമാണ് സലായെ ഇങ്ങനെയാക്കിയത്. പട്ടിണി രൂക്ഷമായതോടെ ആരോഗ്യസ്ഥിതി വഷളായി

മേല്‍പറഞ്ഞ ദുരന്തമുഖങ്ങള്‍ യമനില്‍ ഒരുപാടുണ്ട്. സലായെ ചികിത്സിക്കുന്ന ആശുപത്രിയില്‍ മാത്രം പതിനായിരക്കണക്കിന് കുഞ്ഞുങ്ങളാണ് സമാന പോഷകക്കുറവ് മൂലം ചികിത്സ തേടുന്നത്.

 ഒന്ന് അനങ്ങാനോ ശ്വാസം വിടാനോ പോലും ബുദ്ധിമുട്ട്. കണ്ണുകൾ തുറക്കാൻ പോലും ശേഷിയില്ല ഈ ബാലന്

ഭക്ഷണ കഴിക്കാനുള്ള ആരോഗ്യം പോലുമില്ലാത്തതിനാല്‍ പലരും ട്യൂബ് വഴിയാണ് ഭക്ഷണം കഴിക്കുന്നത്.

 സലായുടെ പ്രായമുള്ള പതിനായിരക്കണക്കിന് കുരുന്നുകള്‍ പട്ടിണി മൂലമുള്ള ദുരിതത്തിലാണ്. പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും സലായെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ട്

മതിയായ പോഷകാഹാരം ലഭ്യമല്ലാതായതോടെ യെമനികള്‍ പച്ചിലകള്‍ വേവിച്ചാണ് ആഹാരം കഴിക്കുന്നത്. നിലവില്‍ യെമനില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 ഭക്ഷണം കഴിക്കാൻ പോലുമുള്ള ആരോഗ്യമില്ലാതായതോടെ പലർക്കും ട്യൂബ് വഴിയും സിറിഞ്ച് വഴിയുമാണ് ആഹാരം നൽകുന്നത്